ADVERTISEMENT

കനലിൽ ചുട്ടെടുത്ത ചിക്കൻ രുചി, കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും അത്ര നിസ്സാരക്കാരനല്ല! രുചിയുടെ എരിപൊരി സഞ്ചാരത്തിലൂടെ വേണം ഈ ചിക്കൻ രുചിയിലേക്ക് എത്താൻ, കുരുമുളകിലും കാന്താരിയിലും മാരിനേറ്റ് ചെയ്തു വച്ച കോഴിക്കഷണങ്ങൾ ഇളം കരിക്കിനുള്ളിൽ നിറച്ച് കനലിൽ മുക്കാൽ മണിക്കൂറോളം ചുട്ടെടുക്കുന്നതാണ് സംഭവം.

ചേരുവകൾ

  • ഇളം കരിക്ക് – 5 എണ്ണം
  • എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം
  • കാന്താരി – 100 ഗ്രാം
  • കറിവേപ്പില – 100 ഗ്രാം
  • ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
  • നാരങ്ങ – 4 എണ്ണം
  • തൈര് – 250 മില്ലി
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ, ചെറിയ കഷണങ്ങളായി മുറിക്കുക. അതിലേക്ക് കുറച്ചു കുരുമുളകു പൊടി, ഉപ്പ്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് കാന്താരിയും തൈരും കറിവേപ്പിലയും കൂടി നന്നായി അരച്ച പേസ്റ്റും കൂടി ചേർത്ത് ചിക്കനിൽ പുരട്ടി വയ്ക്കുക.

ചുട്ടെടുക്കാൻ...

ഒരു കുഴി കുത്തി കനലിട്ട് തീപിടിപ്പിച്ചെടുക്കുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ മുകൾ ഭാഗം വെട്ടിവച്ചിരിക്കുന്ന കരിക്കിന്റെ ഉള്ളിലേക്ക് നിറയ്ക്കുക, കുത്തി നിറയ്ക്കരുത്. അതിൽ കൊള്ളാവുന്നത്രയും കഷണങ്ങൾ ഇട്ട്  കരിക്ക് ഒരു അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് നന്നായി പൊതിഞ്ഞ് കനലില്‍ വച്ച് അതിന്റെ മുകളിലും തീയിട്ട് കൊടുക്കുക. ഇങ്ങനെ ഒരു 30–45 മിനിറ്റ് കഴിഞ്ഞതിനുശേഷം പുറത്തെടുത്ത് ഒരു കത്തികൊണ്ട് കരിക്ക് രണ്ടായി മുറിക്കുക. അങ്ങനെ കരിക്കിൽ ചുട്ട കാന്താരി ചിക്കൻ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com