ADVERTISEMENT

പൊറോട്ടയോട് മലയാളികൾ മുഖംതിരിക്കാറില്ല. ഏതു റസ്റ്ററന്റിന്റെയും മെനുവിൽ പൊറോട്ട ഒരു പ്രമുഖനാണ്. ചപ്പാത്തിയുണ്ടാക്കുന്ന ലാഘവത്തോടെ പൊറോട്ടയുണ്ടാക്കാൻ കഴിയില്ലെന്ന തോന്നലാണ് വീട്ടിൽ പൊറോട്ടയുണ്ടാക്കാൻ വീട്ടമ്മമാർ ശ്രമിക്കാത്തതിന്റെ പ്രധാന കാരണം.

തട്ടുകടയിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽവരെ ചെന്നാൽ പൊറോട്ടയടി കണ്ടു നിൽക്കാൻ തോന്നും. മൈദമാവിനെ ഇടിച്ചു പരത്തി ഉരുട്ടിയെടുത്തു വീശിയടിച്ചു വലിച്ചു നീട്ടീ പരത്തി തട്ടിലിടുന്നത് ഒരു കലയാണ്. അതു കൃത്യമായാൽ പൊറോട്ടയ്ക്ക് നല്ല മാർദവവും രുചിയുമുണ്ടാവും. പക്ഷേ വീട്ടമ്മമാർക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ? വീശിയടിക്കാതെതന്നെ രുചികരമായ പൊറോട്ട തയാറാക്കുന്ന ടെക്നിക് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ. 

ചേരുവകൾ

  • മൈദ – 1 കിലോ
  • പഞ്ചസാര – 1 ½  ടേബിൾ സ്പൂൺ
  • മുട്ട – 1 എണ്ണം
  • ഉപ്പ് – ¾  ടീസ്പൂൺ
  • റിഫൈൻഡ് ഓയിൽ – 2 ടേബിൾസ്പൂൺ
  • വെള്ളം – 2 കപ്പ് + 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു കിലോ മൈദാ മാവ് ഒരു ബൗളിലേക്ക് എടുക്കുക. മാവിന്റെ നടുവിലായി ഒരു കുഴിയുണ്ടാക്കി അതിലേക്ക്  ഒന്നരടേബിൾ സ്പൂൺ പഞ്ചസാരയും ഒരുമുട്ട പൊട്ടിച്ചതും ഒന്നര ടീസ്പൂൺ ഉപ്പും ഒന്നര അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും രണ്ട് കപ്പ് വെള്ളവും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തിക്ക് കുഴയ്ക്കുന്നതിലും കുറച്ച് കൂടി അയച്ചു കുഴയ്ക്കുക. നാല് ടേബിൾ സ്പൂൺ വെള്ളം കൂടി വീണ്ടും ചേര്‍ത്ത് നല്ല മയത്തിൽ കുഴയ്ക്കുക. നാല് മണിക്കൂർ നേരം ഇങ്ങനെ വയ്ക്കുക. 

മാവ് പരത്താൻ  ഒരു ബൗളിൽ കുറച്ച് മൈദാ മാവും ഒന്നര കപ്പ്  സൺഫ്ലവർ ഓയിലും കൂടി എടുത്ത് വയ്ക്കുക. അതിനുശേഷം കുറച്ചു മാവെടുത്ത് കൈകൊണ്ട് ഉരുളകളാ ക്കുക. കുറച്ചു മാവ് വിതറി ഒരു ഉരുള എടുത്ത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക. അതിന്റെ മുകളിൽ ഒന്നോ ഒന്നരയോ ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടു ക്കുക. അതിന്റെ മുകളിലായി കുറച്ച് മൈദ പൊടി വിതറുക. വീണ്ടും അടുത്ത ഉരുള എടുത്ത് ഇതുപോലെ പരത്തുക. ആദ്യം ഉണ്ടാക്കിയ അതേ വലുപ്പത്തിൽ (1 കിലോ മൈദ കൊണ്ട് ഏകദേശം 20 പൊറോട്ട ഉണ്ടാക്കാൻ പറ്റും) പരത്തി ആദ്യം പരത്തിയതിന്റെ മുകളിലായി വയ്ക്കുക. ഇതിന്റെയും മുകളിൽ സൺഫ്ലവർ ഓയിൽ ഒഴിക്കുക അതിനുശേഷം അതിന്റെയും മുകളിൽ മൈദ വിതറുക. കുഴച്ചു വച്ചിരിക്കുന്ന ബാക്കി മൈദ മാവെടുത്ത് രണ്ട് പാർട്ടാക്കുക ഓരോന്നില്‍ നിന്നും പത്തെണ്ണം വീതം ഉള്ള ഉരുളകളാക്കി വയ്ക്കുക. ഇങ്ങനെ ഓരോന്നും പരത്തി ഒന്നിന്റെ മുകളിൽ ഒന്നായി എണ്ണ ഒഴിച്ച് പൊടി വിതറി ഓരോന്നിന്റെയും മുകളിൽ വയ്ക്കുക. 

അവസാനം വയ്ക്കുന്നതിൽ എണ്ണ മാത്രം ഒഴിച്ചാൽ മതി മുകളിൽ പൊടി വിതറേണ്ട ആവശ്യമില്ല. ഒരു അടുക്കിൽ പത്തെണ്ണം മാത്രമേ വയ്ക്കാൻ പാടുള്ളൂ. ഇങ്ങനെ രണ്ട് സെറ്റാക്കി വച്ചിരിക്കുന്ന പൊറോട്ട ഒന്നര മണിക്കൂർ ഇങ്ങനെ മൂടി വയ്ക്കുക. എസി ഉള്ള റൂമാണെങ്കിൽ എസി ഓഫ് ചെയ്യുക.  ഒന്നര മണിക്കൂറിനുശേഷം ആദ്യം സെറ്റ് ചെയ്തു വച്ചിരി ക്കുന്നതിൽ ആദ്യത്തെ ലെയറിൽ നിന്ന് ഒരണ്ണ‌ം ഒരു സൈഡിൽ നിന്ന് പതിയെ വലിച്ചു നീട്ടുക അതിനോടൊപ്പം തന്നെ കൈവിരൽകൊണ്ട് അത് ചുറ്റിച്ചെടുക്കുക. എന്നിട്ട് അതിന്റെ മുകളിൽ കുറച്ച് ഓയിൽ ഒഴിച്ചു കൈകൊണ്ട് പരത്തിയെടുക്കുക. ഇങ്ങനെ വീശാത്ത പൊറോട്ട തയാറാ ക്കാം. ഇനി ഇത് ഒരു പാനിൽ വച്ച് ചുട്ടെടുക്കുക. അതിനു ശേഷം ഒരു മൂന്നെണ്ണം ചുട്ടെടുത്ത് ചൂടോടു കൂടി തന്നെ കൈകൊണ്ട്  ഒന്നു ഉടയ്ക്കുക എന്നാലേ അത് അലുക്കുക ളായി വരികയുള്ളൂ. അങ്ങനെ വീശാത്ത പൊറോട്ട റെഡിയാക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com