ADVERTISEMENT

ചിക്കൻ ഫ്രൈഡ് റൈസ് ഏറ്റവും എളുപ്പത്തിൽ എങ്ങനെ രുചികരമാക്കാം, അതും ചൈനീസ് സ്റ്റൈലിൽ തയാറാക്കുന്നതിന്റെ ടിപ്സ് പറഞ്ഞുതരുന്നത് പാചകവിദഗ്ധ ലക്ഷ്മി നായർ.

ചേരുവകൾ

  • ബസ്മതി അരി – 2 കപ്പ്
  • സവാള (ചെറുതായി അരിഞ്ഞത്)– 1 എണ്ണം
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)– 1 ½ ടേബിൾ സ്പൂൺ
  • കാരറ്റ് (ചെറുതായി അരിഞ്ഞത്) – 1 എണ്ണം (ചെറുത്)
  • കാപ്സിക്കം (ചെറുതായി അരിഞ്ഞത്)– 1 എണ്ണം (ചെറുത്)
  • സ്പ്രിങ് ഒനിയൺ (അരിഞ്ഞത്) – ¼ കപ്പ്
  • മുട്ട – 2 എണ്ണം
  • ചിക്കൻ (ചെറിയ ക്യൂബുകളാക്കിയത്)– ½ കപ്പ്
  • എണ്ണ – 2–3 ടേബിള്‍ സ്പൂൺ
  • കുരുമുളക് പൊടി – ¾ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സോയ സോസ് – 1 ½ – 2 ടീസ്പൂൺ
  • ചില്ലി സോസ് – 1 ½ – 2 ടീസ്പൂൺ

മാരിനേറ്റ് ചെയ്യാൻ

  • സോയാ സോസ് – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – ½ ടീസ്പൂൺ
  • ഉപ്പ് – ¼ ടീസ്പൂൺ – 2 ടീസ്പൂൺ (ഒരു നുള്ള്)


തയാറാക്കുന്ന വിധം

റൈസ് നന്നായി കഴുകണം. വെള്ളം നല്ല ക്ലിയറാകുന്നതു വരെ കഴുകുക. അതിനുശേഷം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് അരിയിടുക ഏകദേശം വേവാകുമ്പോൾ ഉപ്പിട്ടു കൊടുക്കുക. റൈസ് വെന്തു കുഴഞ്ഞു പോകാതെ ശ്രദ്ധിക്കുക. റൈസ് വേകുന്ന സമയത്ത് വെജിറ്റബിൾ കട്ട് ചെയ്തു വയ്ക്കാം. വെളുത്തുള്ളി ഒന്നരടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്. ഒരു കാരറ്റ് ചെറിയ ക്യൂബുകളായിട്ട് അരിഞ്ഞെടുത്തത്. സ്പ്രിങ് ഒനിയൻ (വേണമെങ്കിൽ) വട്ടത്തിലും കുറച്ച് നീളത്തിലും അരിഞ്ഞത്, കാപ്സിക്കവും ചെറുതായി അരിഞ്ഞത്, ഒരു സവാളയും കൂടി ചെറുതായി അരിഞ്ഞ് തയാറാക്കി വയ്ക്കുക.

  • റൈസ് വെന്തു കഴിയുമ്പോൾ വെള്ളം കളഞ്ഞ് ഒരു പ്ലേറ്റിൽ വിളമ്പി വയ്ക്കുക. 

∙ ഒരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പിട്ട് മിക്സ് ചെയ്തു വയ്ക്കുക.
∙ എല്ലില്ലാത്ത ചിക്കൻ (അര കപ്പ്) ചെറിയ കഷണങ്ങളാക്കിയത് എടുത്ത് അതിൽ ഒരു ടീസ്പൂൺ സോയാ സോസും ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ചിക്കൻ കഷണങ്ങളിൽ പുരട്ടുക. അതിനുശേഷം ഒരു ഫ്രൈപാനിൽ ഒരു േടബിൾ സ്പൂൺ റിഫൈൻഡ് ഓയിൽ ഒഴിച്ച് ചിക്കൻ കഷണങ്ങൾ ഇട്ട് വറുത്ത് എടുക്കുക (കളറൊന്ന് മാറി വന്നാൽ മതി അഞ്ച് മിനിറ്റാണ് പാകം) ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇതേ എണ്ണയിൽ മുട്ട പൊട്ടിച്ചത് ഒഴിച്ച് ചിക്കി എടുക്കുക (ഒരുപാട് ഡ്രൈ ആക്കണ്ട).
∙ വീണ്ടും ഒന്നര േടബിൾ സ്പൂൺ എണ്ണ ഒഴിച്ച് ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ഇട്ട് വാട്ടുക. അതിനുശേഷം സവാളയും കാരറ്റും കാപ്സിക്കവും വറുത്ത വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ചിക്കി വച്ചിരിക്കുന്ന മുട്ടയും കൂടി ഇട്ട് നന്നായി വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ (1 1/2-2 ടീസ്പൂൺ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചേർക്കുക) സോയാ സോസും ഒന്നര ടീസ്പൂൺ ചില്ലി ഗാർലിക് സോസ് അല്ലെങ്കിൽ ചില്ലി സോസ് ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം റൈസ് ഇട്ട് നന്നായി മിക്സ് ചെയ്തെടുക്കുക. ഇനി സ്പ്രിങ് ഒനിയനും അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി (ടേസ്റ്റ് ബാലൻസ് ചെയ്യുന്നതിനുവേണ്ടി) വാങ്ങുക.

∙ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിന്റെ തലേദിവസം തന്നെ റൈസ് വേവിച്ച് ഊറ്റി ഫ്രിഡ്ജിൽ വച്ചു പിറ്റേ ദിവസം ഇതുപയോഗിച്ച് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാൽ ആ റൈസിന്റെ വേവ് നല്ല പാകവും നല്ല രുചിയുമുണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com