ADVERTISEMENT

വിശപ്പിന് സുല്ലിടാനും ക്ഷീണമകറ്റാനും എല്ലാവരും എളുപ്പത്തിൽ തിരഞ്ഞെടുക്കുന്ന ഡ്രിങ്കാണ് മിൽക്ക് ഷെയ്ക്കുകൾ. എന്നാൽ പാൽ ഇഷ്ടമില്ലാത്തവർ എന്തു ചെയ്യും? അവർക്കായി ഗംഭീരൻ ഒരു ഷെയ്ക്ക് പരിചയപ്പെടുത്തുകയാണ് ഷെഫ് അശ്വനി ഗീത ഗോപാലകൃഷ്ണൻ. തേങ്ങാപ്പാൽ, കരിക്ക്, കരിക്കിൻ വെള്ളം, പൈനാപ്പിൾ, പൈനാപ്പിൾ ജ്യൂസ് എന്നിവ ചേർത്തു തയാറാക്കുന്ന വിർജിൻ പിനാകൊലാഡ കഴിച്ചാൽ ആരും പറയും, ആഹാ... രസികൻ ഡ്രിങ്ക്!

ചേരുവകൾ

  • കരിക്കിൻ വെള്ളം– 1 കപ്പ്
  • ഒരു കരിക്കിന്റെ കാമ്പ്
  • തേങ്ങാപ്പാൽ– 1 കപ്പ്
  • തണുപ്പിച്ച പൈനാപ്പിൾ– 200 ഗ്രാം
  • പൈനാപ്പിൾ ജ്യൂസ്– 100 മില്ലി
  • ബ്രൗൺ ഷുഗർ– രുചിക്ക് അനുസരിച്ച്
  • ഐസ് കഷണങ്ങൾ– 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു മിക്സറിൽ ആദ്യം ഐസ് ക്യൂബ്സ് ഇടുക. ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രൗൺ ഷുഗർ കോട്ടിങ് നൽകിയ ഗ്ലാസിലേക്ക് പകർത്തി നൽകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com