ADVERTISEMENT

എണ്ണയിൽ നല്ല ഗൂംംംംന്ന് പൊങ്ങിവരുന്ന പൂരി തയാറാക്കാനറിയാമോ? പാചകത്തിൽ തുടക്കക്കാർക്ക് ആദ്യമൊക്കെ പൂരി തയാറക്കുമ്പോൾ ശരിക്കും കിട്ടില്ലായിരിക്കും, ചെയ്ത് ചെയ്ത് ശരിയാക്കാവുന്ന കാര്യമേയുള്ളു. ചപ്പാത്തിക്കുള്ള മാവ് ഉപയോഗിച്ചു തന്നെ പൂരിയും തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • ആട്ട – 2 കപ്പ്
  • ഉപ്പ് – ½ – ¾ ടീസ്പൂൺ
  • വെള്ളം – 1 കപ്പ് + 2 ടേബിൾ സ്പൂൺ
  • റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
  • ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പു മാവെടുത്ത് മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളം (തിളപ്പിച്ച വെള്ളം ആവശ്യമില്ല) മുഴുവനായും ഒഴിച്ച് അതി 1 ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിലും ഒഴിച്ച് നന്നായി കുഴയ്ക്കണം. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ച് ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കു ക. പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കുഴയ്ക്കുക. ഇനി ചപ്പാത്തിപ്പലകയിൽ കുറച്ച് ഗോതമ്പു പൊടി തൂകി പൂരിക്കുള്ള മാവ് പരത്തിയെടുക്കാം.

പൂരിയ്ക്ക് പരത്തുമ്പോൾ ഒരുപാട് കട്ടി കുറയ്ക്കണ്ട. ഇങ്ങനെ പരത്തി വച്ചിരിക്കുന്ന പൂരി എണ്ണയിലേക്കിടുന്നതിനു മുൻപ് പൊടി നന്നായി തട്ടിക്കള യണം. ഇല്ലെങ്കിൽ എണ്ണ പെട്ടെന്ന് കരിഞ്ഞു പോകും.

നന്നായി ചൂടായ എണ്ണയിലേക്ക് പരത്തിവച്ചിരിക്കുന്ന പൂരി ഇട്ടു കൊടുക്കുക. രണ്ടു വശവും ഗോൾഡൻ കളർ ആകുമ്പോൾ നേരെ എണ്ണയിൽ നിന്നു മാറ്റുക. പൂരി റെ‌ഡി

ശ്രദ്ധിക്കാൻ

  • മാവ് തയാറാക്കുമ്പോൾ ആദ്യം അൽപം വെള്ളം കൂട്ടികുഴച്ചെടുക്കുക. 15 മിനിറ്റ് വച്ചതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ (ആവശ്യത്തിന് പൊടി ചേർത്ത്) കുഴച്ചെടുക്കാം.

∙എണ്ണ നന്നായി ചൂടായില്ലെങ്കിൽ പൂരി നന്നായി പൊള്ളി വരില്ല. പൂരി എണ്ണ കുടിക്കുകയും ചെയ്യും. എണ്ണ ചൂടായോ എന്നറിയാൻ പരത്തി വച്ചിരിക്കുന്ന പൂരിയിൽ നിന്ന് അല്പം മാവെടുത്ത് എണ്ണയിൽ ഇട്ടു നോക്കുക. മാവ് പൊങ്ങി വന്നാൽ അതാണ് പാകം.

∙ പൂരി മുങ്ങിക്കിടക്കാനാവശ്യമുള്ളത്രയും എണ്ണ വേണം. വറുക്കാൻ ഏതെങ്കിലും റിഫൈൻഡ് ഓയിലോ റൈസ്ബ്രാൻഡ് ഓയിലോ ഉപയോഗിക്കാം. ഇവിടെ സൺഫ്ലവർ ഓയിലാണ് ഉപയോഗിച്ചിരിക്കുന്നത്.

∙ പൂരി ഉണ്ടാക്കുമ്പോൾ ഒരേ തീയിൽ തന്നെ എല്ലാം പൂരിയും ഉണ്ടാക്കുന്നതാണ് നല്ലത് തീ കുറച്ച് വയ്ക്കേണ്ട കാര്യമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com