പെട്ടെന്ന് പാചകം തീർക്കാനും രുചികരമായ ഭക്ഷണം തയാറാക്കാനും ചില സൂത്രവിദ്യകൾ

kitchen-tips
SHARE

അടുക്കള ജോലിയിൽ തിളങ്ങാൻ ചില പൊടിക്കൈകൾ. സമയം നന്നായി പ്രയോജനപ്പെടുത്താൻ അൽപമൊന്നു മനസ്സു വച്ചാൽ കയ്യടക്കത്തോടെ വീട്ടുജോലികൾ പെട്ടെന്ന് രുചികരമായി പാചകം ചെയ്തു തീർക്കാം.

∙ ചോറ്‌ എളുപ്പത്തിൽ വേവിക്കാൻ രാത്രിയിൽ കുതിർത്ത്‌ ഫ്രിജിൽ വയ്ക്കുക. ( ബസ്മതിയല്ല)

∙  തേങ്ങ വറുത്തരക്കുന്നതിന്‌ മുൻപ്‌ മിക്സിയിൽ ഒന്ന് ക്രഷ്‌ ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം!

∙  മീൻ കറിയിൽ കല്ലുപ്പ്‌ ഉപയോഗിക്കുക, വൃത്തിയാക്കാൻ കല്ലുപ്പ്‌ ഇട്ട്‌ വഴറ്റണം

∙  മീൻ കറിക്കു താളിക്കുപോൾ കടുകിനോടൊപ്പം അൽപ്പം ഉലുവ കൂടി ചേർക്കുക.

∙  അവിയൽ വയ്ക്കുമ്പോൾ കുറച്ച്‌ ഉണക്ക ചെമ്മീൻ ഇടുക! (മീനവിയൽ) 

∙  അവിയൽ മഞ്ഞൾ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാൻ കടലയും കശുവണ്ടിയും ചേർക്കാം!

∙  പച്ചക്കറികൾ എല്ലാം പാകം ചെയ്യുന്നതിനു മുൻപ്‌ ഒരു പാത്രത്തിൽ മഞ്ഞൾപൊടിയിട്ട് വെള്ളത്തിൽ വയ്ക്കുക!

∙  മല്ലിപ്പൊടി കടയിൽനിന്നും വാങ്ങാതെ മല്ലി വാങ്ങി ആവശ്യത്തിന്‌ പൊടിച്ച് ഉപയോഗിക്കുക. കറികളുടെ ഗുണവും മണവും കൂടും!

∙  വറുക്കാനുള്ള എണ്ണ വൃത്തിയാക്കാൻ ഒരൽപ്പം വെന്ത ചോർ ഇട്ടു വറുക്കുക, എണ്ണയിലെ അഴുക്കെല്ലാം ചോറിനൊപ്പം വരും!

∙എളുപ്പത്തിൽ ഗ്രേവി ഉണ്ടാക്കാൻ തക്കാളി മൈക്രോവേവ്‌ ചെയ്തതിനു ശേഷം കറിയിൽ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാർക്ക്‌ മാത്രം !)

∙. പാൽ ഉപയോഗിച്ചുള്ള പായസങ്ങളിൽ അൽപ്പം പഞ്ചസാര കാരമലൈസ്‌ ചെയ്തിടുക! 

∙വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷ്യു ഉപയോഗിച്ച് നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക നല്ല ക്രിസ്പിയായ്‌ പൊരിച്ചെടുക്കാം!

∙ ഗരംമസാലകൾ മുഴുവനായും ഉപയോഗിക്കുമ്പോൾ ഒരു നേർത്ത തുണിയിൽ കെട്ടിയിട്ടു വഴറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോൾ മസാല കടിച്ചു കറിയുടെ രുചി പോകാതെ ആസ്വദിക്കാം!

∙ വറുക്കാനും വഴറ്റാനുമുള്ള പാൻ (നോൺ സ്റ്റിക്ക്‌ അല്ലെങ്കിൽ) പാകം ചെയ്യുന്നതിന് മുൻപ്‌ എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയിൽപിടിക്കാതെ ഉണ്ടാക്കാം.

∙ പപ്പടം വറുത്തതിന്‌ ശേഷം പപ്പടത്തിൽ ചുടോടെ കുറച്ചു ഇഡലി ചട്നി പൊടിയിടുക (Idli Chutney Powder)

∙ മീൻ അച്ചാർ ഉണ്ടാക്കുമ്പോൾ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.

∙ ചെമ്മീൻ ചമ്മന്തിക്ക്‌ പകരം ഉണക്കമീൻ പൊടിയിട്ട് ഉണ്ടാക്കാം.

∙ ചെമ്മീൻ കറിയുണ്ടാക്കുമ്പോൾ ചെമ്മീന്റെ തൊലിയും തലയും എണ്ണയിൽ വഴറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച്‌ അരിച്ച സ്റ്റോക്ക്‌ കറിയിലേക്ക്‌ ഒഴിക്കുക!

∙ ഇഞ്ചിയും വെളുത്തുള്ളിയും അരയ്ക്കുന്നതിനൊപ്പം കുറച്ച്‌ എണ്ണ ചേർത്ത്‌ അരയ്ക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കിൽ എടുക്കുക.

∙ വിശപ്പില്ലെന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയിൽ കടുകും ചെമന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച്‌ അരികെ വയ്ക്കുക! മലയാളിയാണെങ്കിൽ കഴിച്ചിരിക്കും!!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA