ADVERTISEMENT

വീട്ടിൽ ഒരു നേരമെങ്കിലും ചപ്പാത്തി തയാറാക്കാത്തവരില്ല. ചപ്പാത്തിക്കൊപ്പം രുചികരമായൊരു സോയാ ചങ്ക്സ് കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • സോയ ചങ്ക്സ് – 2 കപ്പ്
  • പച്ചമുളക് – 1–2 എണ്ണം
  • സവോള (ഇടത്തരം) – 2 എണ്ണം
  • ഇഞ്ചി (അരിഞ്ഞത്) – 1 ½ ടേബിൾസ്പൂൺ
  • വെളുത്തുള്ളി (അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
  • റിഫൈൻഡ് ഓയിൽ – 1 ½ ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • കശ്മീരി മുളകു പൊടി – 1–2 ടീസ്പൂൺ
  • ഗരംമസാല പൗഡർ – ½ – ¾ ടീസ്പൂൺ
  • തക്കാളി വലുത് – 2 എണ്ണം
  • വെള്ളം – 2 കപ്പ്
  • ഉപ്പ് – പാകത്തിന്
  • തേങ്ങാപ്പാൽ (കട്ടിപ്പാൽ) – ¾ കപ്പ്
  • മല്ലിയില – ആവശ്യത്തിന്
  • കശുവണ്ടി (പേസ്റ്റ്) – 25 ഗ്രാം


തയാറാക്കുന്ന വിധം

ആദ്യം സോയാ ചങ്ക്സ് ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. അഞ്ചോ ആറോ കശുവണ്ടിപ്പ രിപ്പും ചെറു ചൂടുവെള്ളത്തിൽ മറ്റൊരു പാത്രത്തിൽ കുതിരാൻ വയ്ക്കണം. ഒരു മണിക്കൂറിനു ശേഷം സോയാ ചങ്ക്സ് വെള്ളം കളഞ്ഞ് രണ്ടായി മുറിച്ച് വയ്ക്കുക. അതിനു ശേഷം ഒരു ഫ്രൈ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടായി ആദ്യം പച്ചമുള കും ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇട്ട് വഴറ്റുക അതിനു ശേഷം സവോളയും ചേർത്ത് ഇളക്കുക സവോള ബ്രൗൺ നിറമാകുന്നതിന് മുൻപായി അര ടീസ്പൂൺ മഞ്ഞൾപ്പൊടി യും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും രണ്ട് ടീസ്പൂൺ പിരിയൻ മുളകിന്റെ (കശ്മീരി മുളകു പൊടി) പൊടിയും ഗരംമാസല പൊടി മുക്കാൽ ടീസ്പൂണും കൂടി ചേർത്തിളക്കുക. ഇതിന്റെ കൂടെ രണ്ട് വലിയ തക്കാളി അരിഞ്ഞതും കൂടി ഇട്ട് വേണം വഴറ്റാൻ. ഇവയെല്ലാം വഴന്നതിനുശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക.

അതിനുശേഷം ഇത് മിക്സിയിൽ നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഈ അരപ്പ് കുതിർത്ത് അരിഞ്ഞ് വച്ചിരിക്കുന്ന സോയാചങ്ക്സിലേക്ക് ഒഴിച്ച് രണ്ട് കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വീണ്ടും അടുപ്പിലേക്ക് വച്ച് പാത്രം അടച്ച് വച്ച് വേവിക്കുക നന്നായി തിളയ്ക്കണം. 10–15 മിനിറ്റ് വരെയാണ് വേകാൻ വേണ്ട സമയം. ഇത് ഇങ്ങനെ തന്നെ കുറച്ച് മല്ലിയിലയും കൂട്ടി കഴിക്കാം. ഇവിടെ ഒരു തിള കഴിഞ്ഞ് മുക്കാൽ കപ്പ് കട്ടി തേങ്ങാപ്പാലും കൂടി ചേർക്കുന്നു. ഇനി 25 ഗ്രാം കുതിർത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കൂടി അരച്ച് ചേർത്ത് വേണ മെങ്കിൽ അഞ്ചു മിനിറ്റ് നേരം കൂടി വച്ച് തിളപ്പിച്ചശേഷം ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com