ADVERTISEMENT
first-recipe

നെസ്‌ലെ മാഗി കോക്കനട്ട് പൗഡർ ബെസ്റ്റ് ഷെഫ് മൽസരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ തിരുവനന്തപുരം സ്വദേശി ലൈല റാണിയാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാങ്ങായിഞ്ചി ഈന്തപ്പഴം കറി, ഹെൽത്തി പച്ചടി, മധുരക്കിഴങ്ങ് എള്ള് കൂട്ടുകറി എന്നീ വിഭവങ്ങളാണ് തയാറാക്കിയത്. രുചികരവും ആരോഗ്യകരവുമായ ആ മൂന്ന് പാചകക്കുറിപ്പുകൾ വായിക്കാം.

1) മാങ്ങായിഞ്ചി ഈന്തപ്പഴം കറി

ആവശ്യമുള്ള സാധനങ്ങൾ

മാങ്ങായിഞ്ചി – 50 ഗ്രാം
ഈന്തപ്പഴം – 30 ഗ്രാം
ചുവന്നുള്ളി – 30 ഗ്രാം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം
കാശ്മീരി മുളകുപൊടി – 1 ടീ സ്പൂണ്‍
വറുത്ത ജീരകവും ഉലുവയും കൂടി പൊടിച്ചത് – 1/4 ടീ സ്പൂൺ
കായം – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 25 ഗ്രാം
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 2 കതിർപ്പ്

winner-laila-rani

തയാറാക്കുന്ന വിധം
മാങ്ങാ ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ കൊത്തിയരിയുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് മാറ്റി വയ്ക്കുക. ബാക്കിയുള്ള എണ്ണയിൽ കൊത്തിയരിഞ്ഞ ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച ഈന്തപ്പഴവും, കാശ്മീരി മുളക് പൊടിയും ചേർത്തിളക്കി, ഒരു ടേബിൾ സ്പൂൺ മാഗി മിൽക്ക് പൗഡർ അരകപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച് പാകപ്പെടുത്തുക. ചെറുതായി മുറിച്ച ഈന്തപ്പഴവും, ജീരകം, ഉലുവാ എന്നിവയുടെ പൊടിയും കായവും ഉപ്പും ചേർക്കുക. 2 ടേബിൾ സ്പൂൺ മാഗി കോക്കനട്ട് പൗഡർ കാൽകപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച് ചെറുതീയിൽ വച്ച് തിള വന്നാലുടനെ തീയണക്കുക. ഇത് വറുത്തരച്ച ഇഞ്ചി കറിയ്ക്ക് പകരം സദ്യയിൽ വിളമ്പാന്‍ പറ്റിയ ഒരു തൊട്ടു കറിയാണ്.

2)
ഹെൽത്തി പച്ചടി
ആവശ്യമുള്ള സാധനങ്ങൾ
അമ്പഴങ്ങ ഉപ്പിലിട്ടത് – 3 എണ്ണം
കാരയ്ക്ക ഉപ്പിലിട്ടത് – 6എണ്ണം
ഞവരയില – 2 എണ്ണം
തുളസിയില – കുറച്ച്
അഗത്തി ചീരയിലയും പൂവും – കുറച്ച്
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
മാഗി കോക്കനട്ട് പൗഡർ – 25 ഗ്രാം
ജീരകം – 1/2 ടീ സ്പൂൺ
കടുക് – 1/2 ടീ സ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – 2 കതിര്

recipe-01

തയാറാക്കുന്ന വിധം
ഒന്നു മുതൽ ആറ് വരെയുള്ള ചേരുവകൾ ചെറുതായി മുറിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മാഗി കോക്കനട്ട് മിൽക്ക് പൗഡർ 1 കപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച് പാകപ്പെടുത്തുക. കടുക് ചതച്ചതും ജീരകം പൊടിച്ചതും ചേർത്ത് തീയണക്കുക. മാഗി കോക്കനട്ട് മിൽക്ക് പൗഡര്‍ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി ഒഴിക്കുക. ഉപ്പ് പോരെങ്കിൽ ചേർക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചിടുക.

3) മധുരക്കിഴങ്ങ് എള്ള് കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങൾ
മധുരക്കിഴങ്ങ് – 150 ഗ്രാം
എള്ള് – 50 ഗ്രാം
ചുവന്നുള്ളി – 50 ഗ്രാം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1 ഇഞ്ചു കഷണം
മാഗി കോക്കനട്ട് മിൽക്ക് പൗഡർ – 2 പായ്ക്കറ്റ് (50 ഗ്രാം)
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1/2 ടീ സ്പൂൺ
വറ്റൽമുളക് – 2എണ്ണം
കറിവേപ്പില – 2 കതിർപ്പ്
മല്ലിയില – കുറച്ച്

തയാറാക്കുന്ന വിധം
ഒരു ചീനചട്ടിയിൽ എള്ള് ഇട്ട് ചെറു തീയിൽ വച്ച് വറുത്ത് മാറ്റി വയ്ക്കുക. മധുരക്കിഴങ്ങ് വെള്ളത്തിലിട്ട് പാകപ്പെടുത്തി തൊലിമാറ്റി ചെറിയ കഷണങ്ങളാക്കുക. ഒരു ടേബിള്‍ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെയും മൂന്നാമത്തെയും ചേരുവകള്‌ കൊത്തിയരിഞ്ഞ് വഴറ്റുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേർത്തിളക്കുക. മസാല പൊടികൾ ചേർത്ത് 2 മിനിറ്റ് മൂപ്പിക്കുക. 25 ഗ്രാം കോക്കനട്ട് മിൽക്ക് പൗഡർ 2 കപ്പ് വെള്ളത്തിൽ കലക്കി ചേർത്ത്, വറുത്ത എള്ളും പാകത്തിന് ഉപ്പും ഇടുക. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുക. മല്ലിയില വിതറി ഉപയോഗിക്കുക.

English Summary: Best Chef Season 5 First Prize Winner Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com