ADVERTISEMENT

വ്യത്യസ്ത രുചിവിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ബെസ്റ്റ് ഷെഫ് സീസൺ 5 ൽ, സ്പെഷൽ പുരസ്ക്കാരം നേടിയ സ്മിത പി. കെ കത്രിക്ക നിലക്കടല ഗ്രേവി, മധുരക്കിഴങ്ങ് കറി, ജാക്ക്ഫ്രൂട്ട് കോഫ്ത എന്നി വിഭവങ്ങളാണ് തയാറാക്കിയത്.

ചേരുവകൾ

കത്രിക്ക – 250 ഗ്രാം
നിലക്കടല – 12 കപ്പ്
എള്ള് – ¼ കപ്പ്
തേങ്ങ ചിരകിയത് - ½ കപ്പ്
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂണ്‍
മുളകുപൊടി – ½ ടീസ്പൂണ്‍

താളിക്കാൻ
കടുക്
വറ്റൽമുളക്
കറിവേപ്പില

തയാറാക്കുന്ന വിധം

ഉപ്പും മഞ്ഞൾപ്പൊടിയും നന്നായി കത്രിക്കയിൽ പുരട്ടി വയ്ക്കുക. ഉപ്പും മഞ്ഞൾപ്പൊടിയും കത്രിക്കയിൽ നല്ലവണ്ണം പിടിച്ചു കഴിഞ്ഞാൽ ഇത് ഒരു ഫ്രൈപാനിൽ വറുത്തു കോരി മാറ്റിവയ്ക്കുക. അതിനുശേഷം എള്ളും ചിരകിയ തേങ്ങയും നിലക്കടലയും ചേർത്ത് വറുത്ത് തണുത്തതിനുശേഷം നല്ല പേസ്റ്റു പോലെ അരച്ചെടുക്കുക. ഈ അരപ്പിലേക്ക് വറുത്ത  കത്രിക്കയും ആവശ്യത്തിന് ഉപ്പും വറ്റൽമുളകും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വാങ്ങാം.

2. പച്ചകുരുമുളകു ചേർത്ത മധുരക്കിഴങ്ങ് കറി

തേങ്ങാപ്പാൽ – 1 കപ്പ്
മത്തങ്ങ – 250 ഗ്രാം
മധുരക്കിഴങ്ങ് – 250 ഗ്രാം
പച്ച കുരുമുളക് – 10 എണ്ണം
പച്ചമുളക് – 3 എണ്ണം
ചെറിയ ഉള്ളി – ½ കപ്പ്
തക്കാളി – 1 എണ്ണം
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യം മത്തങ്ങ, മധുരക്കിഴങ്ങ്, പച്ചമുളക്, ചെറിയഉള്ളി, തക്കാളി എന്നിവ ഒരുപാത്രത്തിൽ അല്പം ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഇവ വെന്തശേഷം ഇതിലേക്ക് തേങ്ങാപ്പാലും പച്ച കുരുമുളകും ചേർത്ത് വാങ്ങുക. 

3. ഉണക്കിയ ചക്ക കൊണ്ടുള്ള കോഫ്ത

ഉണക്കിയ ചക്ക – 250 ഗ്രാം
തേങ്ങ ചിരകിയത് – ½ കപ്പ്
മല്ലിയില – ആവശ്യത്തിന്
നാരങ്ങാ നീര് – ¼ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
കാന്താരി – 6 എണ്ണം
കോൺഫ്ളോർ – ആവശ്യത്തിന്

ഗ്രേവിയ്ക്ക് ആവശ്യമായ ചേരുവകൾ

എണ്ണ – ആവശ്യത്തിന്
കായപ്പൊടി – 1 നുള്ള്
ഏലയ്ക്ക – 2 എണ്ണം
ജീരകം – 1 ടേബിൾസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി –വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ചുവന്നമുളക് – ½ ടേബിൾ സ്പൂൺ
ടുമാറ്റോപ്യുരി – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 കപ്പ്

Special-Jury-Prize-Winner-Smitha-P-K

തയാറാക്കുന്ന വിധം

ഉണങ്ങിയ ചക്കച്ചുളയിലേക്ക് കുറച്ച് ചൂടുവെള്ളവും ആദ്യത്തെ ചേരുവകളും (ഉണക്കിയ ചക്ക, തേങ്ങ ചിരകിയത്, മല്ലിയില, നാരങ്ങാ നീര്, ഉപ്പ്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കാന്താരി, കോൺഫ്ളോർ) ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബോൾ പോലെ ഉരുട്ടിയെടുക്കുക അതിനുശേഷം ഈ ബോളുകൾ എണ്ണയിൽ വറുത്തെടുക്കുക. ഒരു ഫ്രൈപാനിൽ കുറച്ച് എണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവകൾ (കായപ്പൊടി, ഏലയ്ക്ക, ജീരകം, സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി –വെളുത്തുള്ളി പേസ്റ്റ് ,മഞ്ഞൾപ്പൊടി, ചുവന്നമുളക്, ടുമാറ്റോപ്യുരി,ഉപ്പ്, തേങ്ങാപ്പാൽ) ഫ്രൈ ചെയ്യുക. വറുത്തശേഷം ഇതിലേക്ക് തേങ്ങാപ്പാലും വറുത്തു വച്ചിരിക്കുന്ന ബോളുകളും (കോഫ്ത) ചേർത്ത് വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com