ADVERTISEMENT

രുചിവൈവിധ്യങ്ങൾ മത്സരിച്ചപ്പോൾ പേരുകൊണ്ടും രുചികൊണ്ടും വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയ ജാൻസി കടുത്താസിന് സ്പെഷൽ ജൂറി പുരസ്ക്കാരം. സ്പെഷൽ വിഭവങ്ങളുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ജാതിക്ക മാതളം പച്ചടി 

ആവശ്യമുള്ള സാധനങ്ങൾ 

ജാതിക്കതൊണ്ട്– 4 എണ്ണം
മാതളം – 1 എണ്ണം
കാരറ്റ്– 1എണ്ണം
മാഗി കോക്കനട്ട് മിൽക്ക് –2 കപ്പ്
േതങ്ങാപ്പീര – 1 കപ്പ്
തൈര് ( പുളിയില്ലാത്തത്)– 1/2 ലിറ്റര്‍
കടുക് -1 ടീ സ്പൂൺ
വറ്റൽമുളക്- 5എണ്ണം
സവാള- 1 എണ്ണം
പച്ചമുളക് -5എണ്ണം
കറിവേപ്പില -3 തണ്ട്
വെളുത്തുള്ളി -4 അല്ലി
ഉള്ളി -8 എണ്ണം
വെളിച്ചെണ്ണ- 50 ഗ്രാം
ഇ​ഞ്ചി- ചെറിയ കഷ്ണം

തയാറാക്കുന്ന വിധം 

ജാതിക്കതൊണ്ട് ചെത്തി ചെറിയ കഷ്ണമാക്കി ചൂട് വെള്ളത്തിലിട്ട് 10 മിനിറ്റ് വയ്ക്കുക. മൺചട്ടിയിൽ കാരറ്റ് അരിഞ്ഞതും ജാതിക്കയും ഇട്ട് കുറച്ച് വെള്ളം, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങാപീര, മില്‍ക് പൗഡർ,കടുക്, ഒരു തണ്ട് വേപ്പില, തൈര് എന്നിവ മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക വെന്തകറിയിലേക്ക് അരപ്പ് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും  പുളിയും നോക്കുക. അതിനു ശേഷം മാതളത്തിന്റെ അല്ലി പച്ചടിയിലേക്ക് കുറച്ച് ഇട്ടു കൊടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റൽമുളക്, ഉള്ളി, വേപ്പില എന്നിവ മൂപ്പിച്ച് ഇട്ടു കൊടുക്കുക. രുചികരമായ ജാതിക്ക മാതളം പച്ചടി റെഡി. 

2)

പാതാള ബോള്‍സ് വിത്ത് കൂൺ മസാല

ആവശ്യമുള്ള സാധനങ്ങൾ 

ചേന – 50 ഗ്രാം
ചേമ്പ് – 50 ഗ്രാം
കപ്പ – 50 ഗ്രാം
ഉരുളക്കിഴങ്ങ് – 50 ഗ്രാം
പച്ചമുളക് – 8 എണ്ണം
സവാള –2
ഇഞ്ചി– 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി– 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 1/2 ടീസ്പൂണ്‍
കടലമാവ്‌– 1/2 കപ്പ്
കൂൺ– 200 ഗ്രാം
മാഗി കോക്കനട്ട് മിൽക്ക് – 3 കപ്പ്
വെളിച്ചെണ്ണ
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
ഉപ്പ്
തക്കാളി– 1 കപ്പ്
കസൂരി മേത്തി, ബട്ടർ– (കുറച്ച്)
ടുമാറ്റോ സോസ് – 1 ടീ സ്പൂണ്‍
ഉള്ളി – 10 എണ്ണം
കശുവണ്ടി – 50 ഗ്രാം

തയാറാക്കുന്ന വിധം 
ചേന, ചേമ്പ് ,കപ്പ, ഉരുളക്കിഴങ്ങ് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക. പാൻ ചൂടാക്കി  ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി , കുരുമുളകു പൊടി, ഗരം മസാലയും ചേർത്ത് വഴറ്റി  വേവിച്ച് ഉടച്ച ചേമ്പിൻ കൂട്ട് ചേർത്ത് ഇളക്കുക. ചൂട് കുറഞ്ഞ ശേഷം ഇതിലേക്ക് കുറച്ച് ബട്ടർ, കറിവേപ്പില, മല്ലിയില, കടലപ്പൊടി എന്നിവ നന്നായി യോജിപ്പിച്ച് കുറച്ച് പാലും ചേര്‍ക്കുക. ഇൗ കൂട്ട് ചെറിയ ബോൾസാക്കി എണ്ണയിൽ വറുത്തു കോരി മാറ്റുക.

കൂൺ വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് മാറ്റുക. പാന്‍ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് മസാലക്കൂട്ട് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ വഴറ്റുക. കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല ഇട്ട് വഴറ്റുക. അതിലേക്ക് തക്കാളി ഇട്ട് കൊടുക്കുക. വഴറ്റിയ ശേഷം ഒരു കപ്പ് തേങ്ങപ്പാൽ ചേർത്ത് കൊടുക്കുക . കൂൺ ചേർക്കുക ( വേവിച്ചത്) 10 മിനിറ്റ് ചേറുതീയിൽ വേവിക്കുക. (കശുവണ്ടിയും തേങ്ങപാലും ചേർത്ത് നന്നായി അരച്ചെടുക്കുക ) ബോൾസ് ഇട്ട് കൊടുക്കുക.പാകത്തിന് ഉപ്പും ചേർക്കുക. ആവശ്യത്തിന് ബട്ടറും  കസൂരി മേത്തിയും മല്ലിയിലയും ചേർത്ത് ഇറക്കിവയ്ക്കുക. രുചികരമായ പാതാള ബോൾസ് വിത്ത് കൂൺ മസാല റെഡി. 

3) പുളി താൾ തീയൽ

ആവശ്യമുള്ള സാധനങ്ങൾ 

ചേമ്പിൻതാള് – 2
കോക്കനട്ട് മാഗി മിൽക്ക് –1 കപ്പ്
തേങ്ങാപീര – ഒരു മുറി
ചെറിയ ഉള്ളി – 200 ഗ്രാം
സവാള – 1
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 4
ഇഞ്ചി– ചെറിയ കഷണം
വെളിച്ചെണ്ണ – 100 ഗ്രാം
മഞ്ഞൾപ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1/2ടീസ്പൂണ്‍
കുരുമുളക് –1/4 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വറ്റൽമുളക് – 5
കടുക് -1/2 ടീസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
ശർക്കര – വളരെ കുറച്ച്
പുളി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൺചട്ടിയിൽ താൾ, രണ്ട് അല്ലി വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, സവാള, മഞ്ഞൾപ്പൊടി, ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത്് വേവിച്ചെടുക്കുക. വോറൊരു പാനിൽ തേങ്ങാപീര വറുക്കുക. അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി, 1/4 ടീസ്പൂൺ കുരുമുളക്, 2 തണ്ട് കറിവേപ്പിലയും ചേര്‍ത്ത് ബ്രൗൺ നിറത്തില്‍ വറുക്കുക. തീ ഒാഫ് ചെയ്ത ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് മാഗി കോക്കനട്ട് മിൽക്ക് ചേർക്കുക. ശേഷം മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത അരപ്പ് കറിയിലേക്ക് ചേർത്ത് ആവശ്യത്തിന് പുളി വെള്ളവും ഉപ്പും ചേർത്ത് ഇളക്കി ചെറുതീയിൽ ഇടുക. ഒരു പാനിൽ ഒായിൽ ഒഴിച്ച് ഉള്ളി വഴറ്റി കറിയിലേക്ക് ചേർക്കാം. നല്ലതുപോലെ ഇളക്കി കൊടുക്കുക. കുറച്ച് ശർക്കര ഇട്ട് കൊടുക്കുക. അതെ എണ്ണയിൽ തന്നെ കടുക്, ഉലുവ എന്നിവ ഇട്ട്  പൊട്ടിയതിനുശേഷം അരിഞ്ഞ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച കറിയിലേക്ക് ഇട്ടുകൊടുക്കുക.  പുളി താളി തീയൽ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com