ADVERTISEMENT

ഓലൻ, കൂട്ടുകറി, പെരളൻ വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്നത് ബെസ്റ്റ് ഷെഫ് സീസൺ 5 ൽ മൂന്നാം സ്ഥാനം നേടിയ രാജശ്രീ ആർ.

1) ചക്കക്കുരു ഓലൻ 

ആവശ്യമുള്ള സാധനങ്ങൾ 

third-prize

ചക്കക്കുരു വട്ടത്തിൽ നുറുക്കിയത് – അര കപ്പ്
വൻപയർ കുതിർത്തു വേവിച്ചത് – അര കപ്പ്
പച്ചമുളക് – 4 എണ്ണം
മാഗ്ഗി കോകോ നട്ട് തേങ്ങാ പാൽപ്പൊടി – 4 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പച്ചവെളിച്ചെണ്ണ – 2 ടീസ്പൂൺ
കട്ടിക്ക് കലക്കിയ മാഗി കോക്കനട് മിൽക്ക് – 2 കപ്പ്‌
മധുരകിഴങ്ങ് – 2എണ്ണം

തയാറാക്കുന്നവിധം 

വൻപയർ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക ,അതിനുശേഷം കുക്കറിൽ വേവിച്ചെടുക്കുക ചക്കക്കുരുവും വേവിച്ചെടുത്തു പച്ചമുളകും ഉപ്പും ചേർത്ത് 1  ടീസ്പൂൺ പാൽപ്പൊടി 1 കപ്പ് വെള്ളത്തിൽ കലക്കി വീണ്ടും ചെറുതീയിൽ വേവിച്ചെടുക്കുക വെന്തുവരുമ്പോൾ ബാക്കി തേങ്ങാപ്പാൽ അര കപ്പ് വെള്ളത്തിൽ കലക്കി ചേർത്ത് ചെറുതീയിൽ അഞ്ചുമിനിറ്റ് വയ്ക്കുക കറിവേപ്പില ഇടുക വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം നല്ല രുചിയും മണവും ആരോഗ്യ പ്രദ വുമായ ഓലൻ തയ്യാർ .

2) പപ്പായ ചേന കൂട്ടുകറി 

ആവശ്യമുള്ള സാധനങ്ങൾ 

പപ്പായ സമചതുര കഷണങ്ങൾ – അര കപ്പ്
ചേന സമചതുര കഷണങ്ങൾ – അര കപ്പ്
ചെറിയ ഉള്ളി സമചതുര കഷണങ്ങൾ – 1 കപ്പ്
കശുവണ്ടിപരിപ്പ് – 10 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പെരുംജീരകപ്പൊടി – 1 ടീസ്പൂൺ
മല്ലിപൊടി – 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മാഗ്ഗി തേങ്ങാ പാൽപ്പൊടി – 2 ടീസ്പൂൺ
തേങ്ങാ തിരുമ്മിയത് – 1 കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 3 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്

Third-Prize-Winner-Rajasree-R

തയാറാക്കുന്ന വിധം 
ചേനയും പപ്പായയും വേവിച്ചെടുത്തു വെള്ളം കളയുക ഒരു ചുവടുകട്ടിയുള്ളപാത്രത്തിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക ,കശുവണ്ടിപരിപ്പ് ചെറുതായിവരുത്തെടുക്കുക,തേങ്ങാ വറുത്തെടുക്കുക ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി എന്നിവ വഴറ്റുക. വേവിച്ച പപ്പായയും ചേനയും മഞ്ഞൾപൊടിയും ഉപ്പുംചേർത്തു 1  ടീസ്പൂൺ മാഗി പാൽപ്പൊടി അരഗ്ലാസ്സ് വെള്ളത്തിൽ കലക്കി അതും ചേർത്ത് വേവിക്കുക , മുളകുപൊടി ,മല്ലിപൊടി,കുരുമുളകുപൊടി ഇവചേർത്തു ഇളക്കുക . 1  ടീസ്പൂൺ പാൽപൊടികൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

3) കൂൺ പെരളൻ 

ആവശ്യമുള്ള സാധനങ്ങൾ 
കൂൺ – അരക്കപ്പ്
സവാള അരിഞ്ഞത് അരക്കപ്
ചെറിയുള്ളി നുറുക്കിയത് – ഒരു കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 സ്പൂൺ
കുരുമുളക് പൊടി –1 ടീസ്പൂൺ
മുളകുപൊടി –2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാലപ്പൊടി – 2 ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടീസ്പൂൺ
മാഗ്ഗി കോക്കനട്ട് മിൽക്‌പൗഡർ – 4 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കശുവണ്ടി പരിപ്പ് – 10 എണ്ണം
തേങ്ങാക്കൊത്ത് – 10 എണ്ണം
കടുക് – 10 എണ്ണം
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക, കറിവേപ്പിലയും വറുക്കുക. അതിലേക്കു തേങ്ങക്കൊത്തു ചേർത്ത് വറക്കുക. അതിനുശേഷം ഉള്ളി, സവാളയും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിലേക്കു കൂണും പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക. കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ചേർത്തിളക്കുക. 1  ടീസ്പൂൺ മാഗ്ഗി കോക്കനട്ട് മിൽക്‌പൗഡർ 2  ടീസ്പൂൺ വെള്ളത്തിൽ കലക്കി ചേർത്ത് ചെറുതീയിൽ വേവിക്കുക. വെന്തുവരുമ്പോൾ ബാക്കി മിൽക്ക് പൗഡറും ചേർക്കുക. നന്നായി യോജിപ്പിച്ചു പാകത്തിന് ഉപ്പും ചേർത്ത് രുചികരമായ കൂൺ പെരളൻ തയാറാക്കാം. 

English Summary: Best Chef Contest Season 5 Winners Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com