ADVERTISEMENT

വീട്ടിൽ മനോഹരമായി കേക്ക് ഉണ്ടാക്കുന്നവരുടെ എണ്ണം കൂടുകയാണ്. പ്ലം കേക്ക് വളരെ രുചികരമായി തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

1 മൈദ – 1 ½ കപ്പ്
2 ബ്രൗൺ ഷുഗർ – ½ കപ്പ്
3 പഞ്ചസാര – ½ കപ്പ്
4 തിളപ്പിച്ച വെള്ളം – 1 കപ്പ്
5 മുട്ട – 3 എണ്ണം
6 വെണ്ണ – 100 ഗ്രാം
7 റിഫൈൻഡ് ഓയിൽ – ¼ കപ്പ്
8 മിക്സഡ് ഫ്രൂട്ട് ഒാറഞ്ച് ജ്യൂസ്
9 ഓറഞ്ച് മർമലൈഡ് – 1 ടേബിൾ സ്പൂൺ
10 ബ്ലാക്ക് കറന്റ് ജാം – 1 ടേബിൾ സ്പൂൺ
11തേൻ – ½ ടേബിൾ സ്പൂൺ
12 പൗഡേർഡ് സ്പൈസസ് – 1 ടീസ്പൂൺ‌
13 നട്സ് – ¼ കപ്പ്
14 ബേക്കിങ് പൗഡർ
15 സോഡാ ബൈകാർബണേറ്റ് – ½ ടീസ്പൂൺ
16 നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
17 വാനില എസ്സൻസ് – ½ ടീസ്പൂൺ
18 ഓറഞ്ച് എസ്സൻസ് – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി കേക്ക് ബേക്ക് ചെയ്യാനാവശ്യമായ എല്ലാ ഇൻഗ്രേഡിയന്റ്സും റെഡിയാക്കി വയ്ക്കുക. ആദ്യം മൈദ ഒന്നര കപ്പും അര കപ്പ് ബ്രൗൺഷുഗറും എടുക്കുക. അര കപ്പ് പഞ്ചസാര വേറെ എടുത്ത് കാരമലൈസ് സിറപ്പ് തയാറാ ക്കുക. ഒരു കപ്പ് വെള്ളം പഞ്ചസാരയിൽ ഒഴിച്ച് അത് അരകപ്പായി ഉരുകി വരുന്നതാണ് പാകം. കട്ടൻ ചായയുടെ നിറമാകുന്നതുവരെ ഉരുക്കി തണുപ്പിച്ച് വയ്ക്കുക. ഓറഞ്ച് ജ്യൂസില്‍ ഫ്രൂട്സ് സോക്കു ചെയ്ത് വച്ചത് നേരത്തെ തന്നെ എടുത്ത് വെളിയിൽ വച്ച് തണുപ്പ് മാറ്റിവയ്ക്കുക. മുട്ടയുടെ മഞ്ഞയും വെള്ളയും തിരിച്ച് ബീറ്റ് ചെയ്തു വയ്ക്കുക.

അതിനുശേഷം ഓവൻ 180 ഡിഗ്രി, 15 മിനിറ്റ് നേരം പ്രീ ഹീറ്റ് ചെയ്യുക. ഒവനില്ലാത്തവർ കുക്കറോ അല്ലെങ്കിൽ ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു സ്റ്റാൻഡ് വച്ച് അതിന്റെ മുകളിൽ ഒരു പാത്രം വച്ച് ചൂടാക്കുക.

ഇനി കേക്ക് മിക്സിങ് എങ്ങനെയെന്നു നോക്കാം

ആദ്യം ഒരു പാത്രത്തില്‍ 100 ഗ്രാം വെണ്ണയും കാൽകപ്പ് എണ്ണയും കൂടി നന്നായി ബീറ്റ് ചെയ്യുക. അതിനുശേഷം അത് നന്നായി ബ്ലെൻഡ് ചെയ്ത് അതിലേക്ക് അരകപ്പ് പൊടിച്ച ബ്രൗൺ ഷുഗറും ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. ഇതിലേക്ക് മുട്ടയുടെ മഞ്ഞയും ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. നന്നായി പതഞ്ഞു വരണം. ഒരു ടേബിള്‍ സ്പൂൺ ഓറ‍ഞ്ച് ജ്യൂസിൽ സോക്ക് ചെയ്തു വച്ചിരുന്ന മിക്സഡ് ഫ്രൂട്ടും, ഓറഞ്ച് മെർമലേഡ് ജാമും, ബ്ലാക്ക് കറന്റ് ജാമും, അര ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. ഇതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ച സ്പൈസസും ചേർക്കു ന്നു. ഇനി ഇത് നന്നായി മിക്സ് ചെയ്യുന്നു. അതിനുശേഷം ഒന്നര കപ്പ് മൈദയിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും അര ടീസ്പൂൺ സോഡാപ്പൊടിയും ഇട്ട് മിക്സ് ചെയ്ത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചാണ് ഈ ബാറ്ററിലേക്ക് ചേർക്കുന്നത് (അരിപ്പ അല്പം ഉയർത്തിപ്പിടിച്ച് വേണം അരിക്കാൻ) ഇതിലേക്ക് കാരമലൈസ് ചെയ്ത ഷുഗറും, അണ്ടിപ്പരിപ്പ് നുറുക്കിയത് കാൽ കപ്പും ചേർത്ത് ചേർത്ത് നന്നായി ഇളക്കുന്നു. ഇനി തടി തവി ഉപയോഗിച്ച് ഒന്നു മിക്സ് ചെയ്യുക. ഇനി ഇതിന്റെ സ്വാദ് കൂട്ടുന്നതിനായി ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ വീതം ഓറഞ്ച് എസ്സൻസും വാനില എസ്സൻസും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് വേണമെങ്കിൽ ചേർത്താൽ മതി. അവസാനമായി മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്ത് ചേർക്കുക. ഹാൻ‍ഡ് ബ്ലെൻഡറോ വിസ്കോ ഉപയോഗിച്ച് മിക്സ് ചെയ്യാം.

മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് മൂന്നു പ്രാവശ്യമായി ഒഴിച്ചാണ് മിക്സ് ചെയ്യുന്നത്. ഇനി ഇത് കേക്ക് ടിന്നിലേക്ക് ഒഴിച്ച് ഫിൽ ചെയ്യുക. എട്ട് ഇഞ്ച് വീതിയും രണ്ടര ഇഞ്ച് നീളവും ഉള്ള കേക്ക് ടിന്നും 5 ഇഞ്ചിന്റെ വീതിയും രണ്ടേമുക്കാൽ ഇഞ്ചിന്റെ പൊക്കവുമുള്ള കേക്ക് ടിന്നുകൾ എടുക്കുക. ഇതിൽ ബട്ടർ പേപ്പർ എടുത്ത് അതേ അളവിൽ മുറിച്ചെടുക്കുക. കേക്ക് ടിന്നിന്റെ സൈഡിലും ബട്ടർ പേപ്പർ മുറിച്ച് വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ കേക്ക് പെട്ടെന്ന് ഇളക്കിയെടുക്കാൻ എളുപ്പമാകും. സൈഡിൽ വയ്ക്കുന്ന ബട്ടർ പേപ്പർ പാത്രത്തേക്കാളും കുറച്ച് പൊങ്ങിയിരിക്കുന്നതാകും നല്ലത്. ആദ്യം സൈഡിൽ ബട്ടർ പേപ്പർ ഇറക്കി വച്ചതിനുശേഷം നടുക്ക് വട്ടത്തിൽ മുറിച്ച് ബട്ടർ പേപ്പർ ഇടണം. ഇതിൽ ഇനി വെണ്ണയോ, എണ്ണയോ പുരട്ടേണ്ട മാവും തൂവേണ്ട ആവശ്യമില്ല. നേരെ ബാറ്റർ ഒഴിച്ച് ബേക്ക് ചെയ്യാൻ വച്ചാൽ മതിയാകും. ചെറിയ പാത്രത്തിൽ ഫിൽ ചെയ്ത് നടുക്ക് ഭാഗം ചെറിയ കുഴിവ് വരുന്ന രീതിയിൽ മാവ് സൈഡിലേക്ക് നീക്കി വയ്ക്കുക. അപ്പോൾ ഫ്ളാറ്റായി ട്ടുള്ള കേക്ക് കിട്ടും. അടുപ്പിലെ പാത്രത്തിലും വലിയ പാത്രത്തിലേത് ഓവനിലും വയ്ക്കുക. ഓവനിൽ ടൈമർ 45 മിനിട്ടും. ടെംപറേച്ചർ 160–170 ലും വയ്ക്കുക. ഓവനിൽ നിന്ന് മാറ്റിയ കേക്ക് ഒരു കമ്പ് ഉപയോഗിച്ച് വേവ് നോക്കുക. അടുപ്പിൽ വച്ച കേക്കും തീ ഓഫ് ചെയ്ത് വേവ് നോക്കുക. അതിനു ശേഷം ഒരു വയർ റാക്കിലേക്ക് മാറ്റി തണുപ്പിക്കുക. നമ്മൾ ചേർത്ത് മിക്സിൽ നിന്ന് ഒരു കിലോയുടെ കേക്ക് ഉണ്ടാക്കാൻ പറ്റും.

ശ്രദ്ധിക്കാൻ

∙കേക്കുണ്ടാക്കുമ്പോൾ എല്ലാ ചേരുവകളും റൂം ടെമ്പറേച്ച റിൽ തന്നെയാണ് വയ്ക്കേണ്ടത്. തലേദിവസം ഓറഞ്ച് ജ്യൂസില്‍ ഫ്രൂട്സ് സോക്കു ചെയ്ത് വച്ചത് നേരത്തെ തന്നെ തണുപ്പ് മാറ്റണം. ഈ മിക്സ് റെഡിയാക്കു മ്പോൾ ഇതിന്റെ കൂടെ തേനും,ബ്ലാക്ക് കറന്റ് ജാമും, ഓറഞ്ച് മെർമലൈഡും ഒരുമിച്ചും ചേർക്കാം. ഇവിടെ ലാസ്റ്റ് ഉണ്ടാക്കിയ സമയത്താണ് ചേർത്തിരിക്കുന്നത്.

∙ബ്രൗൺ ഷുഗറിനു പകരം ശര്‍ക്കര പൊടിച്ചെടുത്താൽ മതി.

∙മുട്ടയുടെ മഞ്ഞയും വെള്ളയും സെപ്പറേറ്റ് ആക്കി ബീറ്റ് ചെയ്യുക. മുട്ട ബീറ്റ് ചെയ്യാൻ പോകുന്ന പാത്രത്തിൽ വെള്ളമോ എണ്ണയോ ഒന്നും ഉണ്ടാവരുത്. 

English Summary: Easy Plum Cake , Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com