ADVERTISEMENT

തേങ്ങാപ്പാലൊഴിച്ച ചിക്കൻ സ്റ്റ്യൂവും ഒപ്പം പാലപ്പവും സൂപ്പർ ബ്രേക്ക്ഫാസ്റ്റ് കൂട്ടുകളാണ്. രുചികരമായ സ്റ്റ്യൂ രുചി തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടാം.

ചേരുവകൾ

  • ചിക്കൻ – 1 ½ കിലോ
  • സവാള – 1 എണ്ണം
  • ഇഞ്ചി – 1 ടീസ്പൂൺ
  • പച്ചമുളക് – 7 എണ്ണം
  • വിനാഗിരി – 1 ടീസ്പൂൺ
  • ഉരുളക്കിഴങ്ങ് – 2 എണ്ണം
  • വെള്ളം – 1 ½ കപ്പ്
  • വെളുത്തുള്ളി – 10 അല്ലി
  • ഏലയ്ക്കാ – 10 എണ്ണം
  • ഗ്രാമ്പൂ – 1 എണ്ണം
  • പട്ട – 2 കഷണം
  • ജീരകം – 1 ½ ടീസ്പൂൺ
  • പെരുംജീരകം – 1 ½ ടീസ്പൂൺ
  • തേങ്ങാപ്പാൽ – 1 ½ – 2 ടീസ്പൂൺ
  • കറിവേപ്പില
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • മൈദ – 1 ½ ടീസ്പൂൺ
  • തേങ്ങാപ്പാൽ
  • ഒന്നാം പാൽ – ½ കപ്പ്
  • രണ്ടാംപാൽ – 1 ½ കപ്പ്

തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് ഒരു കുക്കറിൽ അരകപ്പ് വെള്ളവും ഒരു ടീസ്പൂൺ വിനാഗിരിയും കുറച്ച് ഉപ്പും തൊലി കളഞ്ഞ രണ്ട് വലിയ ഉരുളക്കിഴങ്ങ് കഷണങ്ങളായി അരിഞ്ഞതും ചേർത്ത് വേകാൻ വയ്ക്കുക. രണ്ട് വിസിൽ മതിയാകും.

ഇനി സവാള(കനം കുറച്ച് അരിയുക), ഇഞ്ചി (നീളത്തിൽ അരിയുക), പച്ചമുളക് (നീളത്തിൽ രണ്ടായി മുറിക്കുക), വെളുത്തുള്ളി (രണ്ടായി മുറിക്കുക) ഇവ അരിഞ്ഞ് റെഡിയാക്കി വയ്ക്കുക.

അതിനുശേഷം പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, പെരുംജീരകം, ജീരകം (ജീരകം രണ്ടും അര ടീസ്പൂൺ വീതം) ഇവയെല്ലാം എണ്ണയൊന്നും ചേർക്കാതെ ചൂടാക്കുക. അതിനുശേഷം നന്നായി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക.

ഇനി ഒരു പാനിൽ ഒന്നര – രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എല്ലാം കൂടി ഇട്ട് വഴറ്റുക. ഇതെല്ലാം വാടി വരുമ്പോൾ കുരുമുളക് പൊടി (തരുതരുപ്പായി പൊടിച്ചത്)ഒരു ടീസ്പൂൺ, മൈദമാവ്/അരിപ്പൊടി/കോൺഫ്ലവർ ഒരു ടീസ്പൂൺ, സ്പൈസസ് പൊടിച്ചത് രണ്ട് ടീസ്പൂൺ എല്ലാം കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇവയെ ല്ലാം ചൂടായശേഷം വേവിച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കുക. നന്നായി തിള വന്നശേഷം രണ്ടാംപാൽ ഒഴിച്ചു കൊടുക്കുക. ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുക്കാം. ഇതിൽ കിടന്ന് നന്നായി തിളച്ച് കുറുകിയ ശേഷം ഒന്നാംപാൽ ചേർത്ത് ചൂടാക്കി കുറച്ചു കറിവേപ്പിലയുമിട്ട് വാങ്ങുക. ചിക്കൻ സ്റ്റൂ റെഡി. 

English Summary: Making of Naadan Chicken Stew, Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com