ADVERTISEMENT

പാചക വിദഗ്ദർ രണ്ടു പേർ ഒരുമിച്ച് വ്ളോഗ് ചെയ്താലോ? ലക്ഷ്മി നായരുടെ ഫുഡ് വ്ളോഗിൽ സ്പെഷൽ അതിഥിയായി എത്തിയത് റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ളയാണ്. ആവോലി തേങ്ങാപാലിൽ വറ്റിച്ചെടുത്തതിന്റെ രുചിക്കൂട്ടും പാചക വിശേഷങ്ങളും കാണാം.

ചേരുവകൾ

  • ആവോലി – 3 എണ്ണം
  • മഞ്ഞൾപ്പൊടി – 3 ടീസ്പൂൺ
  • കശ്മീരിമുളകുപൊടി – 1 ടീസ്പൂൺ
  • കുരുമുളക് പൊടി– ½ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ½ ടീസ്പൂൺ
  • തേങ്ങാപ്പാൽ (കട്ടിപ്പാൽ) – 2 ¼ കപ്പ് (3 തേങ്ങയുടേത്)
  • ഇഞ്ചി – 3 എണ്ണം
  • കുരുമുളക് പൊടി – 1 ടീസ്പൂൺ

    ആദ്യമെടുത്തത് കൂടാതെ
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ


തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കി മീൻ ഇരുവശവും വരയുക (നന്നായി ഉള്ളിലോട്ട് വരഞ്ഞു വേണം കട്ട് ചെയ്യാൻ എന്നാലേ അരപ്പ് അതിന്റെ ഉള്ളിലേക്ക് ചെല്ലൂ) അതിനുശേഷം മാരിനേറ്റ് ചെയ്തു വയ്ക്കുക. പൊടികളെല്ലാം എടുത്ത് അതിലേക്ക് നാരങ്ങാ (ഒരു നാരങ്ങാ പിഴിഞ്ഞത്) നീരും വെള്ളവും ചേർത്ത് മിക്സ് ചെയ്തു മീനില്‍ പുരട്ടി 30 മിനിട്ട് നേരം വയ്ക്കുക. (20 മിനിട്ട് നേരം ഫ്രിഡ്ജിൽ വച്ചിട്ട് കുക്ക് ചെയ്യുന്നതിന് മുമ്പായി എടുത്ത് 10 മിനിട്ട് നേരം വെളിയിൽ വയ്ക്കുക)

ഇനി പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് മീൻ ഇരുവശവും ചെറുതായി ഒന്ന് മൊരിച്ചെടുക്കുക. രണ്ട് വശവും ചെറുതായി മൊരിഞ്ഞു വന്നശേഷം പാനിലേക്ക് ഒന്നാം പാൽ ഒഴിച്ച് മീനിന്റെ ചുറ്റിലുമായി ഒഴിച്ചു കൊടുക്കുക. ഈ തേങ്ങാപ്പാലിലേക്ക് അരിഞ്ഞ ഇഞ്ചിയും പച്ചമുളക് കീറിയതും, ഉപ്പും , കുരുമുളകു പൊടിയും കറിവേപ്പിലയും കൂടി (തണ്ടോടുകൂടി) ഇടുക. എണ്ണ തെളിയുന്നതു വരെ ഇങ്ങനെ പാലിൽ കിടന്നു മീൻ വേകണം. കുറച്ച് പച്ചവെളിച്ചെണ്ണകൂടി ഒഴിച്ചു കൊടുക്കുക. പാൻ ഇടയ്ക്കിടയ്ക്ക് ഒന്ന് ചുറ്റിച്ച് കൊടുക്കുക. പാൽ ബട്ടർ പോലെ കുറുകി വരുന്നതാണ് ഇതിന്റെ പാകം. മീൻ തിരിച്ചിടേണ്ട ആവശ്യം ഇല്ല. ഇവിടെ മൂന്ന് മീനാണ് എടുത്തിരിക്കുന്നത്. ഒരു മീൻ സിറപ്പിനുവേണ്ടി ഒരു തേങ്ങയുടെ കട്ടിപ്പാൽ ഒഴിച്ചു കൊടുക്കാം. 7–10 മിനിറ്റ് വരെ സമയം എടുക്കാം വളരെ രുചികരമായ ആവോലി തേങ്ങാപ്പാലിൽ വറ്റിച്ചത് റെഡിയാകാൻ.

English Summary: Lekshmi Nair Food Vlog, Gust Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com