ADVERTISEMENT

ഭക്ഷണകാര്യത്തിൽ മലയാളികൾക്ക് സ്വന്തമായ ചില ശൈലികൾ പണ്ടു തൊട്ടേ ഉണ്ടായിരുന്നു. പത്താം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പേർഷ്യയിൽനിന്നുള്ള അബൂ സെയ്ദ് ഇന്നാട്ടുകാർ പുലർത്തിയ ആഹാരശുദ്ധിയെക്കുറിച്ച് എഴുതിയിട്ടുള്ള സഞ്ചാരിയാണ് . ‘മലയാളികൾ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. കുളിക്കാതെ യാതൊന്നും കഴിക്കില്ല. വലതു കൈകൊണ്ടു മാത്രമേ ഭക്ഷിക്കാറുള്ളു. സാധാരണ ഗതിയിൽ വാഴയിലയിലാണ് ആഹാരം വിളമ്പുക. ഭക്ഷണശേഷം അവ ദൂരേക്ക് കളയും. ഓരോത്തർക്കും സ്വന്തം പാത്രമുണ്ടാവും. അന്യന്റെ പാത്രത്തിൽ മറ്റുള്ളവർ തൊടുകപോലും ചെയ്യില്ല. പാനീയങ്ങൾ കുടിക്കുമ്പോൾ പാത്രം ചുണ്ടിൽ മുട്ടിക്കുക പോലുമില്ല. രാവിലെയും രാത്രിയിലും ദന്തശുദ്ധി വരുത്തുക എന്നത് ഇന്നാട്ടുകാരുടെ രീതിയായിരുന്നു.’

ഭക്ഷണകാര്യത്തിൽ 2019 ൽ പലപല ട്രൻഡുകൾ മാറി മറിഞ്ഞുവന്നു, കുലുക്കി സർബത്ത്, ഫുൾജാർ സോഡ, ഡയറ്റ് സ്പെഷൽ പാചകക്കുറിപ്പുകൾ...എന്തൊക്കെയായാലും നാടൻ വിഭവങ്ങളോട് മലയാളികൾക്ക് എന്നും പ്രിയമുണ്ട്. ഒപ്പം ആരോഗ്യ ചിന്തകളും. 2019 ൽ മനോരമ ഓൺലൈൻ പാചകം വിഭാഗത്തിൽ ഒരോ മാസവും ഏറ്റവും കൂടുതൽ ആളുകൾ വായിച്ച പാചകക്കുറിപ്പുകൾ ഏതെന്നു നോക്കാം.

Cooking-onion

ജനുവരി 

എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ പ്രിയ രുചി ഉമ്മാസ് ഉള്ളിക്കറിയുടെ രുചിക്കൂട്ട്. ഉമ്മയാണ് ഇതുണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്. ഇത്ര രുചിയുള്ള ഉള്ളിക്കറി മറ്റെവിടെനിന്നും ഞാൻ കഴിച്ചിട്ടില്ല. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ വിഭവം രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതുമാണ്. ദിവസം ചെല്ലുന്തോറും ഈ ഉള്ളിക്കറിക്ക് രുചിയും കൂടും...Read Recipe

fish-fry

ഫെബ്രുവരി

ഏതു വമ്പൻ മീനും ഞൊടിയിടയിൽ എരിവോടെ വറുത്തെടുക്കാം. മീനിന്റെ വലുപ്പം കൂടുമ്പോൾ എല്ലാർക്കുമുള്ള പ്രശ്നം ആണ് മീൻ കഷ്ണങ്ങളിൽ ഉപ്പ് പിടിക്കുന്നില്ല എരിവ് പിടിക്കുന്നില്ല... അതിനായി അരപ്പുപുരട്ടി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും. ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ മീൻ ഫ്രൈ ചെയ്ത് എടുക്കുന്ന രീതി പരിചയപ്പെട്ടാലോ? Read Recipe

dry-chicken-roast

മാർച്ച്

ഹോട്ടലായ ഹോട്ടലെല്ലാം കയറിയിറങ്ങി ചിക്കൻ പലരൂപത്തിൽ തട്ടി മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ എണ്ണ വളരെക്കുറച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ചിക്കൻ.ചിക്കൻ റോസ്റ്റ് Read Recipe

lunch-recipe-01

ഏപ്രിൽ

ജോലിക്കാർക്കും പാചകത്തിൽ തുടക്കകാർക്കും സഹായകരമായ കറിക്കൂട്ടുകൾ പരിചയപ്പെടാം. മൂന്ന് ദിവസത്തേക്കു വേണ്ട വ്യത്യസ്തമായ പാചകകുറിപ്പുകളാണ് ഇവിടെ Read Recipe

Try this Malabar tamarind chutney to reduce belly fat

മേയ്

വയറുകുറയ്ക്കാൻ കുടമ്പുളി കൊണ്ടുള്ള ഈ ചമ്മന്തി അത്യുത്തമം മുളക്ചമ്മന്തി തയാറാക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ ഇത് ഒരു സ്പെഷൽ മുളക് ചമ്മന്തിയാണ്. പണ്ട് കാലത്തു നാട്ടിൻ പുറങ്ങളിൽ വയറ്റാട്ടിമാർ പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് തയാറാക്കി കൊടുത്തിരുന്ന ഒരു സ്പെഷ്യൽ മരുന്ന് ചമ്മന്തി. വയറുകുറയ്ക്കാനും മുറിവ് ഉണങ്ങാനും കൊടുത്തിരുന്നൊരു മരുന്ന് Read Recipe

Lekshmi Nair

ജൂൺ

ഈസി ചിക്കൻ ബിരിയാണി കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ... Read Recipe

tik-talk-ammamma

ജൂലൈ

184721030
Sambar with Idli,Indian Dish

രസികൻ മത്തിക്കറിയുടെ രഹസ്യവുമായി ടിക്‌ടോക് അമ്മാമ, ടിക് ടോക്ക് വിഡിയോയിലൂടെ ശ്രദ്ധേയയായ അമ്മാമ നല്ല അസ്സൽ മത്തിക്കറി എങ്ങനെ തയാറാക്കാമെന്നു കാണിച്ചു തരികയാണ്, ടിക് ടോക്ക് അമ്മാമ. മേരി ജോസഫ് മാമ്പിള്ളി എന്നാണ് അമ്മാമയുടെ പേര്. Read Recipe

Beef Sukka

ആഗസ്റ്റ്

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന 3 പ്രഭാത ഭക്ഷണങ്ങൾ...
കുറഞ്ഞ സമയത്തിനുള്ളിൽ വണ്ണം കുറയ്ക്കാം എന്ന സവിശേഷത കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും പയർവർഗ്ഗങ്ങളും കുറവാണെങ്കിൽ കൂടി അനുവദനീയമായ ചേരുവകൾ കൊണ്ട് തന്നെ രുചികരവും വൈവിധ്യമാർന്ന കീറ്റോജെനിക് Read Recipe

bengaluru news

സെപ്റ്റംബർ

ഭാര്യമാർക്കൊപ്പം പാചകം ചെയ്ത് ബഷീർ ബഷി; ബീഫ് സുക്ക സൂപ്പർഹിറ്റ്...മിനിസ്ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബഷീർ ബഷി മോഡലിങ്ങിൽ മാത്രമല്ല പാചകവിഡിയോയിലും ഒരു കൈ വച്ചിരിക്കുകയാണ്. ബഷീറും രണ്ടു ഭാര്യമാരും ചേർന്നുള്ള പാചകത്തിന് നിരവധി ആരാധകരാണുള്ളത്. ഭാര്യമാരായ സുഹാനയും മഷൂരയും ചേർന്നാണ് പാചകം. നാവിൽ രുചിയൂറുന്ന ബീഫ് സുക്കയാണ് മഷൂരയെന്ന മഷൂ തയാറാക്കുന്നത്. Read Recipe

chappathi

ഒക്ടോബർ

ചെറിയ ഉള്ളിയുടെ വലിയ അദ്ഭുതം; സ്ത്രീകൾ അറിയണം ഇതിന്റെ ഗുണം: പല തിരക്കിനിടയിൽ സ്വന്തം കാര്യം മറന്നു പോവേണ്ടവരല്ല; ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടവരാണു സ്ത്രീകളാണെന്നാണു മുത്തശ്ശിയുടെ പക്ഷം. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു വിഭവത്തെ കുറിച്ചാണ് മുത്തശ്ശി ഇത്തവണ പറയുന്നത്. ചെറിയ ഉള്ളിയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ Read Recipe

Concerned about what's happening to us as a society: Mammootty on Hyderabad rape

നവംബർ

ചപ്പാത്തി മാവ് തയാറാക്കാൻ ഒരു മിനിറ്റു മാത്രം! : 
ഒരു മിനിറ്റിൽ എളുപ്പത്തിൽ ചപ്പാത്തി മാവ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. കൈയിൽ ഒട്ടും പറ്റാതെ മിക്സിയുടെ ജാറിലാണ് ഇത് തയാറാക്കുന്നത്. Read Recipe

ഡിസംബർ

മമ്മൂക്ക എന്തു കഴിച്ചിട്ടാണ് ദുൽഖറിനെപ്പോലും തോൽപിക്കുന്ന ഫിറ്റ്നസും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത്? മമ്മുക്കയ്ക്ക് ഇഷ്ടപ്പെട്ട കരിമീൻ പൊള്ളിച്ചതിന്റെ രുചിരഹസ്യം Read Recipe

English Summary: Best 12 Recipes in 2019, Pachakam, Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com