ADVERTISEMENT

മുട്ട ബിരിയാണി പെട്ടെന്നു തയാറാക്കാനുള്ള സൂത്രവിദ്യയാണ് ലക്ഷ്മി നായർ പുതിയ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

ചേരുവകൾ

  • മുട്ട പുഴുങ്ങിയത് – 10 എണ്ണം
  • ബസ്മതി റൈസ് – 2 കപ്പ്
  • നെയ്യ് – ¼ കപ്പ്
  • റിഫൈൻഡ് ഓയിൽ – ½ കപ്പ്
  • ജീരകം – ¾ ടീസ്പൂൺ
  • സവാള കനം കുറച്ച് അരിഞ്ഞത് – 2 എണ്ണം
  • ചെറിയ ഉള്ളി – 10 എണ്ണം
  • ഇഞ്ചി– 1 വലിയ കഷണം
  • വെളുത്തുള്ളി– 10–12 അല്ലി (1 എണ്ണം മുഴുവനായി)
  • പച്ചമുളക് – 6 എണ്ണം
  • മഞ്ഞൾപ്പൊടി – ¾ ടീസ്പൂൺ
  • കശ്മീരി മുളകുപൊടി – 1 ½ ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഗരംമസാല– ¾ ടീസ്പൂൺ
  • പെരുംജീരകം – ½ ടീസ്പൂൺ
  • മല്ലിയില– ½ കപ്പ്
  • പുതിനയില – ¼ കപ്പ്
  • തൈര്– ¼ കപ്പ്
  • അണ്ടിപ്പരിപ്പ് – 50 ഗ്രാം (കുതിർത്ത് പേസ്റ്റാക്കിയത്)
  • ഉപ്പ് – പാകത്തിന്
  • വെള്ളം – 4–5 കപ്പ്

തയാറാക്കുന്ന വിധം

∙ചെറിയഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരു മിക്സിയിൽ ചതച്ചു വയ്ക്കുക.

∙കുതിർത്തു വച്ചിരുന്ന അണ്ടിപ്പരിപ്പ് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

∙പുഴങ്ങിയ മുട്ടയിൽ നിന്ന് 4 എണ്ണം എടുത്ത് കൈകൊണ്ട് പൊടിച്ചു വയ്ക്കുക. (ഇവിടെ 9 മുട്ടയേ എടുത്തിട്ടുള്ളൂ)

ഇത്രയും കാര്യങ്ങൾ ആദ്യം റെഡിയാക്കി വച്ചതിനു ശേഷം ഒരു നോൺസ്റ്റിക് പാത്രത്തിൽ കാൽകപ്പ് നെയ്യും അരകപ്പ് എണ്ണയും ഒഴിച്ച് ചൂടായശേഷം മുക്കാൽ ടീസ്പൂൺ സാ ജീരകം മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

അതിനുശേഷം ചതച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് (ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി)മൂപ്പിക്കുക. തീകുറച്ചു വച്ച ശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ പിരിയൻ മുളകുപൊടി എന്നിവയിട്ട് അതിന്റെ പച്ച ചുവ മാറുന്നതു വരെ ഇളക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ പെരുംജീരകംപൊടിച്ചത് എന്നിവയും ചേർത്ത് മൂപ്പിക്കുക. കാൽ കപ്പ് തൈരും ഒഴിച്ച് ഇളക്കുക. ഇതിന്റെ കൂടെ മല്ലിയിലയും പുതിനയിലയും ഉപ്പും കൂടി ചേർത്ത് ഇളക്കുക. (സവാള വഴറ്റുന്നതിന്റെ കൂടെയും ഉപ്പ് ചേർക്കാം) എണ്ണയും നെയ്യും തെളിഞ്ഞു വരുന്ന സമയത്ത് അണ്ടിപ്പരിപ്പ് അരച്ചത് ചേർത്ത് തീ അല്പം കൂട്ടി വച്ച് നന്നായി ഇളക്കുക.

ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മുട്ട ചേർക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കുക. നല്ലതുപോലെ കുഴഞ്ഞ് വരുമ്പോൾ നാല് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. (ഏത് കപ്പിലാണോ റൈസ് അളക്കാനെടുക്കുന്നത് അതേ കപ്പിൽ വെള്ളവും അളന്നെടുക്കുക). ഇതിലേക്ക് ബാക്കിയുള്ള പൊടിക്കാതെ വച്ചിരിക്കുന്ന പുഴങ്ങിയ മുട്ടകൾ ഇട്ട് ഇളക്കി കൊടുക്കുക. നല്ല തിളവന്നശേഷം കഴുകി വച്ചിരിക്കുന്ന റൈസ് ചേർക്കുക. നന്നായി തിള വന്നശേഷം പാത്രം അടച്ചു വച്ചു വേവിക്കുക. (1 കപ്പ് തിളച്ച വെള്ളം റെഡിയാക്കി വച്ചേക്കുക. വെള്ളം ആവശ്യം വന്നാൽ ഒഴിച്ചു കൊടുക്കുക) പകുതി വേവാകുമ്പോൾ അടപ്പു തുറന്ന് ഒന്നിളക്കി  കൊടുക്കുക. ബിരിയാണി വെന്തു കഴിയുമ്പോൾ 5 മിനിറ്റ് തുറന്നു വയ്ക്കുക. ഈ സമയത്ത് അണ്ടിപ്പരിപ്പും കിസ്മിസും മല്ലിയിലയും ഇട്ടു കൊടുക്കാം. 5 മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഈസി മുട്ട ബിരിയാണി റെഡി.

English Summary: Egg Biryani, Lekshmi Nair Food Vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com