ADVERTISEMENT

ഇന്ത്യൻ കോഫി ഹൗസിൽ നിന്നും രുചിച്ച ബോംബേ ടോസ്റ്റ് (ഫ്രഞ്ച് ടോസ്റ്റ്). ബ്രഡും മുട്ടയും മധുരവും ചേർത്ത് തയാറാക്കുന്ന ടോസ്റ്റ് ഏറ്റവും പ്രിയപ്പെട്ട രുചികളിൽ ഒന്നാണെന്ന് ലക്ഷ്മി നായർ. പുതിയ ഫുഡ് വ്ളോഗിലൂടെ പരിചയപ്പെടുത്തന്നത് ഫ്രഞ്ച് ടോസ്റ്റ് അല്ലെങ്കിൽ ബോംബേ ടോസ്റ്റ് എന്ന് അറിയപ്പെടുന്ന സൂപ്പർ ഈസി വിഭവമാണ്.

ചേരുവകൾ

  • ബ്രെഡ് സ്ലൈസ്– 4 എണ്ണം
  • മുട്ട – 2 എണ്ണം
  • പാൽ – ½ കപ്പ്
  • പഞ്ചസാര– 3–4 ടേബിള്‍ സ്പൂൺ
  • വാനില എസൻസ് – ¼ ടീസ്പൂൺ
  • വെണ്ണ – 50 ഗ്രാം

തയാറാക്കുന്ന വിധം

  • മുട്ട (2 എണ്ണം) പൊട്ടിച്ച് അതിലേക്ക് കാൽ കപ്പ് പാലും 3–4 ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ വാനില എസൻസും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • സ്റ്റൗ ഓൺ ചെയ്ത് നോൺസ്റ്റിക് തവയിൽ വെണ്ണ പുരട്ടി ചൂടാകുമ്പോൾ മുട്ട–പാൽ–പഞ്ചസാര കൂട്ടിൽ മുക്കിയെടുത്ത ബ്രെഡ് സ്ലൈസുകൾ തവയിൽ വച്ച് രണ്ടു വശത്തും വെണ്ണ പുരട്ടി മൊരിച്ചെടുക്കുക.

English Summary: How to make French Toast, Bombay Toast, Video by Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com