ADVERTISEMENT

അമേരിക്കൻ ചോപ്സി രുചി ഒട്ടും കുറയാതെ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • എഗ്ഗ് ന്യൂഡിൽസ് – 150 ഗ്രാം
  • ചിക്കൻ ലെഗ് – 5 എണ്ണം (cooked and shredded = 1 cup )
  • കാബേജ് – 2 കപ്പ് (നീളത്തിൽ അരിഞ്ഞത്)
  • സവാള– 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)
  • കാപ്സിക്കം – ½ കപ്പ്
  • കാരറ്റ് (ചെറുത്) – 1 എണ്ണം
  • സ്പ്രിങ് ഒനിയൺ – 2–3 എണ്ണം
  • സെലറി – ¼ കപ്പ്
  • ബീൻസ് – ¼ കപ്പ്
  • പച്ചമുളക് – 1 ടേബിള്‍ സ്പൂൺ (പൊടിയായി അരിഞ്ഞത്)
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ¼ ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • സോയാ സോസ് – 1 ടീസ്പൂൺ
  • ചില്ലി സോസ്– 1 ടേബിൾ സ്പൂൺ
  • റ്റുമാറ്റോ സോസ്– 4 ടേബിള്‍ സ്പൂൺ
  • ചിക്കന്‍ സ്റ്റോക്ക് – 2 കപ്പ്
  • പഞ്ചസാര– 2 ടീസ്പൂൺ
  • കോൺഫ്ളവർ– 2 ടീസ്പൂൺ+2–3 ടേബിൾ സ്പൂൺ വെള്ളം
  • റെഡ് കളർ – 2 നുള്ള്
  • റിഫൈന്‍ഡ് ഓയിൽ - വറുക്കാൻ ആവശ്യത്തിന്
  • മുട്ട – 1 എണ്ണം (എണ്ണയിൽ വറുത്തെടുത്തത്)

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ 4 കപ്പ് െവള്ളത്തിൽ വേകാൻ വയ്ക്കുക. (സ്റ്റോക് ആവശ്യമുള്ളതുകൊണ്ട് കൂടുതൽ വെള്ളത്തിൽ വേവിക്കുന്നത്) അതിനുശേഷം എഗ്ഗ് ന്യൂഡിൽസ് േവകാൻ വയ്ക്കുന്നു. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേർത്തതിനുശേഷം ന്യൂഡിൽസ് ഇട്ട് വേവിക്കുക. അഞ്ച് മിനിറ്റ് മതിയാവും വേകാൻ. ന്യൂഡിൽസ് വെന്തശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുക്കുക.

ഇനി പച്ചക്കറികൾ എല്ലാം കനം കുറച്ച് നീളത്തിൽ അരിയുക ആദ്യം സവാള, കാരറ്റ്, ബീൻസ്, കാപ്സിക്കം, സെലറി സ്റ്റിക്ക്, സ്പ്രിങ് ഒനിയൺ (കുറച്ചു വട്ടത്തിലും കുറച്ച് നീളത്തിലും അരിയുക)കാബേജും അരിഞ്ഞു വച്ചശേഷം വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് തയാറാക്കി വയ്ക്കുക.

ഇനി ന്യൂഡിൽസ് വറുക്കാനായി ഒരു പാനിൽ ന്യൂഡിൽസ് മുങ്ങിക്കിടക്കാനാവശ്യമായ എണ്ണ ഒഴിച്ച് മീ‍ഡിയം –ഹൈ ഫ്ളെയിമിൽ ഇട്ട് ഫ്രൈ ചെയ്യുക. ന്യൂഡിൽസ് രണ്ടുവശവും മൊരിച്ചെടുക്കുക.

ഇനി സോസ് തയാറാക്കാൻ വേണ്ടി ന്യൂഡിൽസ് വറുത്ത എണ്ണ തന്നെ ഉപയോഗിക്കാം. എണ്ണ ചൂടായ ശേഷം വെളുത്തുള്ളി, പച്ചമുളകും ഇട്ട് ഒന്നു വാടിയശേഷം സവാളയും അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളും ഇട്ട് ഹൈഫ്ളെയിമില്‍ വാട്ടിയെടുക്കുക. ഇനി രണ്ട് കപ്പ് സ്റ്റോക്ക് (ചിക്കൻ വേവിച്ച വെള്ളം) ചേർത്ത് ചിക്കന്റെ കഷണങ്ങളും ചേർത്ത് ഇളക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ ടുമാറ്റോ സോസ്, ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്, ഒരു ടീസ്പൂൺ സോയാ സോസ്, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ കുരുമുളകു പൊടി, അല്പം ഫുഡ് കളർ കൂടി ചേർത്ത് ഇളക്കുക. ഇനി രണ്ട് ടീസ്പൂൺ കോൺഫ്ളവർ കുറച്ച് വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർക്കുന്നു. ഇനി ഒരു മുട്ട ഫ്രൈ ചെയ്തെടുക്കുക. വറുത്ത ന്യൂഡിൽസ് ഒരു പാത്രത്തിലേക്ക് എടുത്ത് അതിന്റെ മുകളിലായി ചിക്കൻ–വെജിറ്റബിൾ സോസ് സെറ്റ് ചെയ്യുക. ഇതിന്റെ മുകളിലായി നീളത്തിൽ അരിഞ്ഞ സ്പ്രിങ് ഒനിയൻ വിതറുക. അതിന്റെയും മുകളിലായി ഫ്രൈ ചെയ്ത മുട്ട കൂടി വച്ചു കഴിഞ്ഞാൽ അമേരിക്കൻ ചോപ്സി റെഡി. 

English Summary:  American Chopsuey, Lekshmi Nair Vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com