ADVERTISEMENT

പൊറോട്ടയും ബീഫും മലയാളികളുടെ ഇഷ്ടഭക്ഷണമാണല്ലോ.. അപ്പോൾ നല്ല നാടൻ പൊറോട്ടയും ബീഫ് കറിയും തയാറാക്കുന്നത് കണ്ടാലോ? അടുക്കുകളായുള്ള സോഫ്റ്റ് പൊറോട്ട, അത് തയാറാക്കുന്നതിലെ കരവിരുത് ആരും നോക്കി നിന്നു പോകും. അൽപം ബീഫ് കറിയും ചേർത്ത് പൊറോട്ട കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. 500 പൊറോട്ടയുണ്ടാക്കുന്ന വിഡിയോയുമായിട്ടാണ് ഫുഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ എത്തിയിരിക്കുന്നത്. നാൽപത്തിയഞ്ച് കിലോഗ്രാം മാവ് ഉപയോഗിച്ചാണ് പൊറോട്ട തയാറാക്കുന്നത്. പഴനിയപ്പയുടെ നേതൃത്വത്തിലാണ് പൊറോട്ടകൾ തയാറാക്കുന്നത്.

മൈദ, ഉപ്പ്, പഞ്ചസാര, മുട്ട, പാൽ, വെള്ളം എല്ലാം ചേർത്ത് തയാറാക്കിയ മാവ് നനഞ്ഞ കോട്ടൺ തുണിയിട്ട് മൂടി രണ്ട് മണിക്കൂർ വച്ചതിന് ശേഷമാണ് പൊറോട്ടയ്ക്കുള്ള ബോൾ തയാറാക്കുന്നത്. ഉരുളകളാക്കിയ ശേഷം പത്തുമിനിറ്റ് തുണി ഉപയോഗിച്ച് മൂടിവയ്ക്കണം. പത്ത് മിനിറ്റിനുശേഷം ഓരോ ഉരുളയും പരത്തി അടിച്ച് എടുത്ത് നീളത്തിൽ മുറിച്ച് ചുറ്റിവയ്ക്കണം, ഇത് ഓരോന്നു പരത്തി എടുത്ത് ചൂട് തവയിൽ ചുട്ട് എടുക്കാം. ആവശ്യത്തിന് എണ്ണ ഒഴിച്ച് വേവിച്ച് എടുക്കാം.

English Summary: How To Make Layered Soft Parotta, Firoz Chuttipara Food Vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com