പത്തു മിനിറ്റു കൊണ്ട് കടലക്കറി ഉണ്ടാക്കാം : ലക്ഷ്മി നായർ

kadala-curry
SHARE

ഇതിലും എളുപ്പത്തിൽ ഒരു കടലക്കറി തയാറാക്കാൻ പറ്റുമെന്നു തോന്നുന്നില്ല. പയർ വർഗങ്ങൾ എല്ലാവരും വീടുകളിൽ കരുതിവയ്ക്കുന്ന സമയമാണിത്. രുചികരമായ കടലക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കടല – 1 കപ്പ് (200 ഗ്രാം, വെള്ളത്തിൽ കുതിർത്തു വച്ചത്)
  • സവാള – 1
  • ചെറിയ ഉള്ളി – 7 എണ്ണം
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • കശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 1 കപ്പ്

തയാറാക്കുന്ന വിധം

കടലയിൽ മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ച് എടുക്കാം.

ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർക്കണം. നന്നായി ചൂടായ ശേഷം വേവിച്ചു വച്ചിരിക്കുന്ന കടല ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് മല്ലിയിലയും  ചേർത്ത് വാങ്ങാം.

English Summary : Kadala Curry Recipe by  Lekshmi Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA