ADVERTISEMENT

ഒരു വീട്ടിൽത്തന്നെ രണ്ടു വ്യത്യസ്ത മേഖലകളിൽ വിജയം വരിച്ച സംരംഭകർ ഉണ്ടാകുന്നത് അപൂർവമാണ്. എന്നാൽ അതിനുദാഹരണമാണ് വി-ഗാർഡ് സ്ഥാപകനും വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും വി-സ്റ്റാർ സ്ഥാപകയും ഭാര്യയുമായ ഷീല കൊച്ചൗസേപ്പും. വി-സ്റ്റാറിന് ഗാർമെൻറ് ഫാഷൻ മേഖലയിൽ തനതായ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞത് ഇവരുടെ അധ്വാനവും നേതൃത്വപാടവും കൊണ്ടുകൂടിയാണ്. കൊച്ചൗസേപ്പ് ബിസിനസ് മേഖലയിലെ ആൾറൗണ്ടർ ആണെങ്കിൽ ഷീല സകലകലാവല്ലഭയാണ്. ബിസിനസ് ഇടവേളകളിൽ പെയിന്റിങ്ങും പാചകവുമാണ് ഷീലയുടെ ഹോബികൾ. ഇത്തരത്തിൽ വരച്ച പെയിന്റിങ്ങുകളുടെ എക്സിബിഷൻ വരെ നടത്തിയിട്ടുണ്ട്.  

പാചകത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ ഷീല നടത്തിയിട്ടുണ്ട്. ഈസ്റ്ററിന്റെ സന്തോഷം വീട്ടിൽ പങ്കുവയ്ക്കാൻ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമാണ് ഷീല മനോരമഓൺലൈൻ പാചകം ചാനലിനായി തയാറാക്കുന്നത്.

ഫ്രൂട്ട് ടാർട്ട് 

ആവശ്യമായ ചേരുവകകൾ :

  • മൈദ  -  1 കപ്പ് 
  • പഞ്ചസാര പൊടിച്ചത് - 1/ 3 കപ്പ്  
  • വാനില എസൻസ് - 2-3 തുള്ളി 
  • വെണ്ണ - 1/ 2 കപ്പ് 
  • മുട്ടയുടെ മഞ്ഞ - 1 
  • ഫ്രഷ് ക്രീം -1 
  • വിപ്പിങ് ക്രീം പൗഡർ - 2 tbsp 
  • ഫ്രൂട്സ് – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ മൈദ, പഞ്ചസാര പൊടിച്ചത്, വെണ്ണ, മുട്ടയുടെ മഞ്ഞ, വാനില എസ്സൻസ്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. ആവശ്യമെങ്കിൽ അൽപം പാൽ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു മോൾഡ് പാത്രം എടുക്കുക. ഇതിൽ അൽപം വെണ്ണ ചേർത്ത് മയപ്പെടുത്തിയതിന് ശേഷം കുഴച്ചു വച്ചിരിക്കുന്ന മാവ് അതിൽ പരത്തുക. അൽപസമയം (15 മിനിറ്റ്) ബേക്ക് ചെയ്യാൻ മൈക്രോവേവിൽ വയ്ക്കുക.

മറ്റൊരു പാത്രത്തിൽ അൽപം ക്രീമും വിപ്പിങ് ക്രീമും ചേർക്കുക . ഒരു ഐസ് വച്ച പാത്രത്തിലേക്കു ഈ പാത്രം ഇറക്കി  വച്ച്  വിപ്പ് ചെയ്യുക. അതിന് ശേഷം ടാർട്ട് കേസ്  ചൂടോടു കൂടി ഒരു പാത്രത്തിലേക്കു വയ്ക്കുക. അതിലേക്കു വിപ്പിംഗ് ക്രീം നിറയ്ക്കുക . അതിന് മുകളിലേക്കു ഫ്രൂട്സ് വച്ച് അലങ്കരിക്കുക . സ്വാദിഷ്ടമായ ഫ്രൂട്സ് ടാർട്ട് തയാർ . രുചിച്ച ശേഷം ഗംഭീരമായിട്ടുണ്ടെന്നു കൊച്ചൗസേപ്പും അഭിപ്രായം പറഞ്ഞു.

English Summary:  Kochouseph Chittilappilly and Sheela kochouseph, Easter Special Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com