അമ്പലപ്പുഴ പായസത്തിന്റെ രുചിയിൽ പാൽ പായസം തയാറാക്കാം

pink-paal-payasam
SHARE

വിഷുദിനത്തിൽ രുചികരമായ പിങ്ക് നിറത്തിലുള്ള പായസം തയാറാക്കിയാലോ?. അമ്പലപ്പുഴ പാൽപായസത്തിന്റെ നിറത്തിലുള്ളൊരു പായസമാണിത്. വീണാസ് കറിവേൾഡാണ് എളുപ്പത്തിൽ തയാറാക്കാവുന്ന പായസ രുചിക്കൂട്ടുമായി എത്തിയിരിക്കുന്നത്.

ചേരുവകൾ

  • പാൽ – 5 ഗ്ലാസ് 
  • പഞ്ചസാരം – 7 ടേബിൾ സ്പൂൺ
  • അരി – 1/ 2 ഗ്ലാസ്
  • വെള്ളം – 1 ഗ്ലാസ്

തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ പാലും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം കുക്കർ അടച്ച് സിമ്മിൽ വച്ച് ചൂടാക്കുക, ചെറുതായി വിസിൽ വന്നാൽ ഓഫ് ചെയ്ത് 10 മിനിറ്റിനു ശേഷം വീണ്ടും ചൂടാക്കുക. ഒരു മണിക്കൂറോളം ചൂടാക്കി എടുത്താൽ തീ ഓഫാക്കാം. തണുത്ത ശേഷം തുറക്കാം. പിങ്ക് നിറത്തിൽ പാൽ കിട്ടും.

ഈ പാലിലേക്ക് അരഗ്ലാസ് ഉണക്കലരിയും ഒരു ഗ്ലാസ് വെള്ളവും ചേർക്കാം. ഇളക്കി കൊടുത്ത ശേഷം അടച്ചു വച്ച് തീ കുറച്ച് അരമണിക്കൂർ വേവിക്കാം. ഇതിലേക്ക് കൃഷ്ണതുളസിയുടെ ഇല ചേർത്ത് കഴിക്കാം.

English Summary: Vishu Special Pink Paal Payasam in Cooker 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA