ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടി

SHARE

ഒരുപാട് ജോലിഭാരമില്ലാത്ത  ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടി..! അധികം കറികളില്ലാത്ത ദിവസം ഇതൊരു മുതൽക്കുട്ടാണ്..! ചള്ളാസിന്റെയും റെയ്ത്തയുടെയും അളിയനായി വരും. തീർച്ചയായും ഒരുവട്ടം പരീക്ഷിക്കുക.

ചേരുവകൾ

 • സവാള - 1
 • തക്കാളി -1
 • പച്ചമുളക് - 2
 • കറിവേപ്പില  - ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • തൈര് – 200 മില്ലി ലിറ്റർ

ഒരു പാത്രത്തിൽ ചേരുവകളെല്ലാം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈരും ചേർത്ത് വയ്ക്കാം.

raita

കടുക് വറത്തിടാൻ

 • വെളിച്ചെണ്ണ - 30 മില്ലി ലിറ്റർ
 • കടുക്  - 5 ഗ്രാം
 • ഉളക്കമുളക് - 2
 • ഉള്ളി - 3
 • കറിവേപ്പില - ആവശ്യത്തിന്
 • കായം - 5 ഗ്രാം 

എണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, ഉള്ളി, കറിവേപ്പില, കായം എന്നിവ ചേർ‍ത്ത് തയാറാക്കി വച്ചിരിക്കുന്ന കൂട്ടിൽ ചേർത്ത് ഉപയോഗിക്കാം.

English Summary: An easy to make refreshing Pachadi, Humble side dish goes very well with Biriyani or Rice.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA