ഔഷധഗുണങ്ങൾ ധാരാളമുള്ള പേരയില ചായ ശീലമാക്കാം; വിഡിയോ

SHARE

പേരയില ചേർത്ത ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു.  മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ കരളിനും നല്ലതാണ്. ചായയിൽ തന്നെ വേണമെന്നില്ല തിളപ്പിച്ച വെള്ളത്തിൽ പേരയില ഇട്ടോ,പേരയില ഉണക്കിപ്പൊടിച്ചു വെള്ളത്തിൽ ചേർത്തോ  കുടിച്ചാലും ഫലം ലഭിക്കും. പേരയില നിസാരക്കാരനല്ല ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പേരയില. തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്.

ചേരുവകൾ

  • പേരയില – 7 എണ്ണം
  • വെള്ളം – 1 1/2 കപ്പ്
  • തേയിലപ്പൊടി – 1/2 ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പേരയില വെള്ളത്തിലിട്ട് തിളച്ചു വരുമ്പോൾ തേയിലപ്പൊടിയും പഞ്ചസാരയും ചേർത്ത് അരിച്ച് എടുക്ക് കുടിക്കാം.

guava-tea

English Summary: Guava leaves are also beneficial to health with its myriads of nutritional elements and medicinal properties.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA