വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം : ലക്ഷ്മി നായർ

Lekshmi-Nair–kinnathappam
SHARE

റമദാൻ സ്പെഷൽ ശർക്കര കിണ്ണത്തപ്പം തയാറാക്കുന്ന രീതി പരിചയപ്പെടുത്തുന്നത് ലക്ഷ്മി നായരാണ്.

ചേരുവകൾ

  • അരിപ്പൊടി –  മൂന്ന് കപ്പ്
  • ശർക്കര – മുക്കാൽ കിലോഗ്രാം (ഉരുക്കി അരിച്ച് എടുക്കുക)
  • കടലപരിപ്പ് വേവിച്ചത് – അരക്കപ്പ്
  • തേങ്ങാപ്പാൽ – മൂന്ന് കപ്പ്
  • വെളിച്ചെണ്ണ – അര കപ്പ്
  • ഏലക്കായ പൊടിച്ചത് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം ചേർത്ത് കട്ടയില്ലാതെ യോജിപ്പിച്ച് എടുക്കാം. ഏലക്കായ പൊടിയും ചേർക്കാം. ഇത് അടുപ്പിൽ വച്ച് നന്നായി ഇളക്കി കൊടുക്കണം. കൈ എടുക്കാതെ ഇളക്കി പാകപ്പെടുത്തണം. ഇടത്തരം തീയിൽ വേണം വേവിച്ച് എടുക്കാൻ. മുറുകി വരുന്ന സമയത്ത് കുറേശ്ശേ വെളിച്ചെണ്ണ ചേർക്കാം. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം വരെ വേവിച്ച് എടുക്കണം.

നെയ്യ് തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇത് മാറ്റാം. സ്പൂൺ വച്ച് നന്നായി പരത്തി കൊടുക്കണം. തണുത്ത ശേഷം ഇത് ഇരുപത് മിനിറ്റ് ആവികയറ്റി വേവിച്ച് എടുക്കണം.

English Summary:  Easy Jaggery Kinnathappam, Lekshmi Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA