ADVERTISEMENT

ക്യാറ്റ് ഫിഷിന്റെ നാടൻ ഇനമാണ് കാരി, മുഷി എന്നൊക്കെ അറിയപ്പെടുന്ന ഈ മത്സ്യം.കുളത്തിലെ ചെളിയിൽ വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. മുഷി കുടുംബത്തിൽപ്പെട്ട കാരി രുചിയിൽ അസാധ്യ സാധനമാണ്. ഇതാ മുളക് മസാലയാക്കാം.. കഴിക്കാം.. ചോറിന് പിന്നെ മറ്റൊന്നും വേണ്ട... 

ചേരുവകൾ

  • കാരി – വലുത് 5
  • മുളകുപൊടി – 3 സ്പൂൺ
  • മല്ലിപ്പൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1
  • സാവാള– 2
  • ഉള്ളി – 15 
  • തക്കാളി – 1
  • പച്ചമുളക് – 2
  • ഇഞ്ചി – ഒരു കഷണം
  • വെളുത്തുള്ളി – 1 
  • കുടംപുളി – 2 കഷ്ണം
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ– പാകത്തിന്
  • ഉപ്പ് – പാകത്തിന് 

തയാറാക്കുന്ന വിധം

മീൻ വാളൻ പുളി വെള്ളത്തിൽ അര മണിക്കൂർ ഇട്ട് വയ്ക്കണം. ശേഷം സ്ക്രബർ കൊണ്ട് നന്നായി ഉരച്ചാൽ പുറത്തുള്ള അഴുക്കൊക്കെ പോയി മീൻ നന്നായി വെളുത്ത് കിട്ടും. തെലി പൊളിക്കാതെ എടുക്കുന്ന രീതിയാണിത്. ശേഷം ഉപ്പുകല്ലിട്ട് മൺ ചട്ടിയിൽ കഴുകിയെടുക്കണം. 

മുളക്, മഞ്ഞൾ, മല്ലി പൊടികളും ഉപ്പും പുരട്ടി രണ്ടായി മുറിച്ച മീൻ അര മണിക്കൂർ വയ്ക്കണം. മൺ ചട്ടിയിൽ ഉള്ളി , സവാള , തക്കാളി , പച്ചമുളക്  എന്നിവ ചെറുതായി അരിഞ്ഞതും  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറി വേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ വെള്ളവും  പുളിയും ചേർത്ത് ഇളക്കാം.  കുടം പുളി നന്നായി കഴുകി എടുക്കണം. ഉണക്കാനായി പുകയത്ത് വെച്ച്  കരി പിടിച്ചിട്ടുണ്ടാകും. മസാല തിളച്ചു വരുമ്പോൾ മീൻ ഇടാം. 

English Summary: Spicy Red Fish Curry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com