ADVERTISEMENT

റമദാൻ ദിവസങ്ങളിൽ നോമ്പ്തുറ വിഭവങ്ങൾ കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള താരമാണ് രശ്മി സോമൻ, മുൻ വർഷങ്ങളിൽ കടകളിൽ നിന്ന് ഇഷ്ടവിഭവങ്ങൾ മേടിച്ച് കഴിച്ച് തടി കൂടുന്ന സമയവും. എപ്പോഴും കടയിൽ നിന്നും മേടിച്ചു കഴിക്കാൻ പറ്റില്ലല്ലേ, അതു കൊണ്ട് രുചികരമായ ചില വിഭവങ്ങളുടെ രുചിക്കൂട്ട് മനസിലാക്കി തയാറാക്കാനും പഠിച്ചു. ഇപ്പോൾ ലോക്ഡൗൺ സമയത്ത് ഏറ്റവും പ്രിയപ്പെട്ട കായ്പോള വളരെപ്പെട്ടെന്ന് തയാറാക്കുന്ന വിഡിയോയാണ് രശ്മി തയാറാക്കിയിരിക്കുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ

  • നേന്ത്രപ്പഴം – 3
  • നെയ്യ് – ആവശ്യത്തിന്
  • മുട്ട – 4
  • പഞ്ചസാര – മധുരത്തിന് അനുസരിച്ച്
  • ഏലയ്ക്ക – 2 എണ്ണം
  • കശുവണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി

തയാറാക്കുന്ന വിധം

ഏത്തപ്പഴം തൊലികളഞ്ഞ് ചെറുതായി നുറുക്കി എടുക്കുക.

മിക്സിയുടെ ജാറിൽ മുട്ടയും 2 സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അടിച്ച് എടുക്കാം.

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് മാറ്റിവയ്ക്കാം. പഴം നുറുക്കിയത് നെയ്യിൽ മൂപ്പിച്ച് എടുക്കാം. ഇതിലേക്ക് കുറച്ച് പഞ്ചസാരയും ചേർക്കാം. ഒരു ബൗളിലേക്ക് മാറ്റി  തണുത്തതിനു ശേഷം മുട്ട അടിച്ചത്  ചേർക്കാം. കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് എടുക്കാം.

തയാറാക്കിയ കായ്പ്പോള കൂട്ട് നെയ് പുരട്ടിയ ഫ്രൈ പാനിലേക്ക് മാറ്റുക. ഒരു ദോശക്കല്ലിനു മുകളിൽ ഇത് വേവിക്കാൻ വയ്ക്കാം. തീ കുറച്ച് 20 മിനിറ്റ് വേവിക്കണം. ശേഷം ഇത് മറിച്ചിട്ട് അഞ്ച് മിനിറ്റുകൂടി വേവിക്കണം

English Summary: Kaipola, also known as banana cake or steamed plantain cake, is one of the most authentic Malabar dishes. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com