കലാഹൃദയത്തോടെ പാചകം ചെയ്യാം; വറുത്തരച്ച കോഴിക്കറി രുചിയുമായി ഇബ്രാഹിം കുട്ടി

Ibroos-kozhicurry
SHARE

എന്ത് കാര്യവും ഇഷ്ടത്തോടെ ചെയ്യുമ്പോൾ അതിന്റെ ഭംഗി കൂടും. പാചകത്തിലും ഇഷ്ടത്തോടെ ചെയ്യുമ്പോൾ സന്തോഷമാണെന്ന് പങ്കുവയ്ക്കുന്നു ഫുഡ് വ്ളോഗിലൂടെ ഇബ്രാഹിം കുട്ടിയാണ്. സവാളയും തക്കാളിയും ചേർക്കാത്ത കോഴിക്കറിയാണിത്.

ചേരുവകൾ

  • ചിക്കൻ – 1 കിലോഗ്രാം
  • മല്ലിപ്പൊടി – 2 സ്പൂൺ
  • മുളകുപൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
  • ഗരംമസാല –1/4 സ്പൂൺ
  • നാളികേരം – 1/2 മുറി
  • ജീരകം പൊടിച്ചത്

ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, വറ്റൽ മുളക്

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ തേങ്ങാപ്പീര ചേർത്ത് വറുത്തെടുക്കണം. ചൂടായിക്കഴിയുമ്പോൾ കുറച്ച് വെളിച്ചെണ്ണ ചേർക്കണം. തേങ്ങാ മൂത്ത് കഴിയുമ്പോൾ മസാലപ്പൊടികളെല്ലാം ചേർത്ത് യോജിപ്പിച്ച് വറുത്തെടുക്കാം. ചൂട് കുറഞ്ഞശേഷം മിക്സിയുടെ ജാറിൽ അരച്ച് എടുക്കാം.

ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുളളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് വറ്റൽമുളകും ചെറിയ ഉള്ളിയും ചേർക്കാം. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. ചിക്കൻ വാടി വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർക്കാം. ആവശ്യത്തിനു വെള്ളവും ചേർക്കാം. തിളച്ച് എണ്ണ തെളിഞ്ഞ ശേഷം വാങ്ങാം.

English Summary:  This chicken curry in roasted coconut gravy by Ibrahim Kutty is the right pick for this Iftar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA