ADVERTISEMENT

‘അഴിമുഖം കണികാണും പെരുമീനോ എന്റെ കരളിൽ ചാടിവീണ കരിമീനോ...’ എന്ന് പാട്ടും പാടി ഒരു കരിമീൻ കറിവച്ചാലോ? അതും തേങ്ങാ വറുത്തരച്ച്, ഒരു പിടി ചോറ് കൂടുതൽ ഉണ്ണാൻ ഈ ഒരു കറി മതി.

ചേരുവകൾ

  • കരിമീൻ – ഒരു കിലോ
  • മല്ലിപ്പൊടി – 4 സ്പൂൺ
  • മുളകുപൊടി – 3 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 സ്പൂൺ
  • പച്ചമുളക് – 5
  • കറിവേപ്പില – 8 തണ്ട് ( കറിയിലേക്ക് 5 , താളിക്കാൻ 3 തണ്ട് ) 
  • കുടം പുളി – 4 കഷ്ണം
  • ഉള്ളി – 10 
  • തേങ്ങാ – 1 
  • ഉലുവ – അര സ്പൂൺ
  • പെരുംജീരകം – അര സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – പാകത്തിന് ( താളിക്കാൻ മാത്രം ) 
karimeen-curry

തയാറാക്കുന്ന വിധം

  • വലിയ കരീമീൻ വൃത്തിയാക്കിയ ശേഷം മൂന്നായി മുറിക്കുക.
  • തേങ്ങാ ചിരകി ചീനച്ചട്ടിയിൽ  വറുക്കാൻ ഇട്ട് ഒന്നു മൂത്തു വരുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളിയും പെരും ജീരകവും ഉലുവയും ചേർത്ത് നന്നായി വറുക്കണം. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞപ്പൊടി എന്നിവ ചേർത്ത് കൊടുക്കണം. 
  • നല്ല ബ്രൗൺ നിറം ആകുന്ന വരെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം ഇത് മിക്സയിൽ അരച്ചെടുക്കണം. 
  • കറിച്ചട്ടിയിൽ ഈ അരപ്പ്  പച്ചമുളക് , കറിവേപ്പില  എന്നിവ ചേർത്ത് തിളപ്പിക്കണം . കുടം പുളിയും ചേർത്ത ശേഷം കഴുകി വൃത്തിയാക്കിയ മീൻ ചേർത്ത് ഉപ്പുനോക്കി ചട്ടി അടച്ച് വേവിക്കാം.
  • നാല് ഉള്ളി ചെറുതായി അരിഞ്ഞ് കറിവേപ്പിലയും ചേർത്ത് എണ്ണയിൽ താളിച്ച് കറിയുടെ മുകളിലേക്ക് ഒഴിച്ചാൽ കൊതിയൂറുന്ന വറുത്തരച്ച കരീമീൻ റെ‍ഡി.

English Summary: Kerala style preparation of Karimeen Using Roasted Coconut Paste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com