ADVERTISEMENT

രുചി കൊണ്ട് ഭ്രമിപ്പിക്കുന്ന വേമ്പനാട്ട് കായലിലെ ഞണ്ട് തോരൻ, കാത്സ്യം ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.

ചേരുവകൾ

Crab-Thoran-Pic
  • ഞണ്ട് – ഒരു കിലോ
  • തേങ്ങാ – ഒരു മുറി
  • ഉള്ളി – 12 എണ്ണം
  • സവാള – 1
  • പച്ചമുളക് – 4
  • ഇഞ്ചി – ഒരു കഷ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • കറിവേപ്പില – 6 തണ്ട്
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

പച്ച ഞണ്ട് കറിച്ചട്ടിയിൽ തിളപ്പിച്ചെടുത്ത്  കാലുകൾ  ചെറിയ ഇടി കല്ലു കൊണ്ട്  പൊട്ടിച്ച്  തോട് മാറ്റിയ ശേഷം ബാക്കി മുറിച്ച് ഇറച്ചി മാത്രം  പുറത്തെടുക്കണം. 

ഒരു മുറി തേങ്ങാ ചിരകിയെടുക്കണം. സവാള ചെറുതായി അരിഞ്ഞെടുക്കണം. ഉള്ളി ,  വെളുത്തുള്ളി , ഇഞ്ചി എന്നിവ  ചതച്ചെടുക്കണം. 

ഫ്രൈയിങ് പാനിലെ എണ്ണ ചൂടാകുമ്പോൾ പച്ചമുളക് അരിഞ്ഞതും മറ്റ് ചേരുവകളെല്ലാം വഴറ്റിയെടുക്കണം. വഴന്ന ശേഷം കറിവേപ്പിലയും ഉപ്പും ചേർത്ത്, തേങ്ങാ ഇട്ട് നന്നായി ഇളക്കണം. ഇതിലേക്ക് പൊട്ടിച്ചെടുത്ത ഞണ്ട് ഇറച്ചി ചേർത്ത് യോജിപ്പിക്കണം. അപ്പോൾ ഉയരുന്ന ഗന്ധം വരാനിരിക്കുന്ന രുചി മേളത്തിന്റെ വെറും സാമ്പിൾ വെടിക്കെട്ട് മാത്രം. ചോറിനൊപ്പം വിളമ്പാം ഈ കാത്സ്യം നിറഞ്ഞ  രുചിയേറിയ കിടുക്കൻ ഞണ്ട് തോരൻ. (ഇത് മഞ്ഞൾപ്പൊടി ചേർക്കാത്ത തോരനാണ് , ആവശ്യമെങ്കിൽ മഞ്ഞൾപ്പൊടി ചേർക്കാം ) 

English Summary: Easy traditional crab meat thoran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com