ADVERTISEMENT

സ്വന്തം യൂട്യൂബ് ചാനലിലൂടെ പാചകത്തിൽ കൈയടി മേടിച്ച റിമി ടോമി, ടിക്ക് ടോക്ക് റോസ്റ്റിനെ വെല്ലുന്ന സ്പെഷൽ ചിക്കൻ റോസ്റ്റുമായിട്ടാണ് എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലെ ആദ്യ വിഡിയോയ്ക്ക് ലഭിച്ച് ആവേശകരമായ സ്വീകരണത്തിന് നന്ദിപറഞ്ഞാണ് പുതിയ വിഡിയോ തുടങ്ങിയിരിക്കുന്നത്. സ്പെഷൽ വിഭവത്തിന്റെ സീക്രട്ട് ചേരുവ ‘ഏത് സാധാരണ വിഭവവും സ്പെഷലാക്കുന്നത് സന്തോഷത്തോടെ സ്നേഹത്തോടെ കഴിക്കുന്ന ആൾക്കാർക്ക് ടേസ്റ്റ് ഉണ്ടാക്കണേ എന്ന് പ്രാർത്ഥിച്ചോണ്ട് തയാറാക്കുമ്പോഴാണ്...’. മാജിക്ക് ചിക്കൻ റോസ്റ്റിന്റെ രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

  • ചിക്കൻ – 1 കിലോഗ്രാം
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
  • ചിക്കൻ മസാല – 2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –  2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 സ്പൂൺ

തയാറാക്കുന്ന വിധം

ഈ മസാലകൾ എല്ലാം ചിക്കനിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് വയ്ക്കുക. 

ഫ്രൈയിങ് പാൻ ചൂടാക്കി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക്  12 ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മൂന്ന് സവാള അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. ഇത് നന്നായി വഴന്ന ശേഷം കാൽ സ്പൂൺ മഞ്ഞൾപ്പൊടി, അരസ്പൂൺ മുളകുപൊടി, രണ്ട് സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് യോജിപ്പിച്ച് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് അടച്ചു വച്ച് വേവിക്കുക. തക്കാളി വെന്തശേഷം ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നാല് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക്  ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് തീ കുറച്ച് വച്ച് വേവിക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കുക. വീണ്ടും അടച്ചു വച്ച് വേവിക്കണം. പത്ത് മിനിറ്റ് തുറന്നു വച്ച് വേവിച്ച് ചാറ് വറ്റിച്ച് റോസ്റ്റാക്കി എടുക്കണം. ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയും വെളിച്ചെണ്ണയും ചേർക്കാം. അപ്പം, പുട്ട്, ഇഡിയപ്പം എല്ലാത്തിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്.

English Summary: Lockdown Special Chicken Roast Video by RimiTomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com