ADVERTISEMENT

പാട്ടുകാരനല്ലാതെ നിൽക്കുന്ന സമയത്ത് ഒരു ഉഗ്രൻ മട്ടൻ കറി തയാറാക്കുകയാണ് എന്ന ആമുഖത്തോടെയാണ് എം. ജി ശ്രീകുമാറിന്റെ പാചക വിഡിയോ ആരംഭിച്ചിരിക്കുന്നത്. തയാറാക്കുന്നത് ഒരു ഉഗ്രൻ മട്ടൻ കറിയാണ്, വിദേശത്ത് പരിപാടികൾക്ക് പോകുമ്പോഴൊക്കെ അവിടെ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുമ്പോൾ  പരീക്ഷിച്ച് വിജയിച്ച ഹെൽത്തി രുചിക്കൂട്ടാണിതെന്നും അദ്ദേഹം പറയുന്നു. അസാധ്യ രുചിയാണിതിന്, യാതൊരു മസാല ചേരുവകളും ചേർക്കാതെയാണ് ഈ പാചകം. പാട്ട് അറിയാവുന്നവർ ഇത് തയാറാക്കിയാൽ രുചി കൂടും... പാചകം മാത്രമല്ല മൂന്ന് പാട്ടുമുണ്ട് വിഡിയോയിൽ...

മട്ടൻകറിയുടെ രുചിക്കൂട്ട്

  • മട്ടൻ – 1 കിലോഗ്രാം
  • കറിവേപ്പില – ആവശ്യത്തിന്
  • നല്ല് എരിവുള്ള പച്ചമുളക് – 10 എണ്ണം (എരിവ് അനുസരിച്ച് ചേർക്കാം)
  • ഉരുളക്കിഴങ്ങ് – 2 
  • കാരറ്റ് – 2 
  • പച്ചപയർ – ഒരു കപ്പ്
  • സവാള – 3 സവാള
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങാപ്പാൽ  – ഒരു കപ്പ്

തയാറാക്കുന്ന വിധം

മട്ടൻ, സവാള, പയർ, കാരറ്റ്, ഉരുളക്കഴങ്ങ്, കറിവേപ്പില, ഉപ്പ് എന്നിവ പ്രഷർ കുക്കറിൽ ഇടുക. ഒരു തടി തവി ഉപയോഗിച്ച് നന്നായി ഇടിച്ചെടുക്കണം, ഇതാണ് ഈ കറിയുടെ പ്രത്യേകത. ഇതിലേക്ക് പച്ചമുളക് എരിവ് അനുസരിച്ച് ചേർക്കണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വീണ്ടും ഇടിച്ച് യോജിപ്പിക്കണം. കുറച്ച് പച്ചവെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. ഇത് ഒരു 10 മിനിറ്റ് വയ്ക്കണം.

അതിന് ശേഷം പ്രഷർ കുക്കറിൽ ആറ് വിസിൽ വരെ വേവിച്ച് എടുക്കണം. ആവിപോയ ശേഷം പ്രഷർ കുക്കർ തുറന്ന് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് ചൂടാക്കി വാങ്ങാം.

English Summary: MG Sreekumar's Mutton Curry, Healthy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com