കനലിൽ ചുട്ട കൂന്തലും കാടയും: രുചിയുടെ സ്വപ്നലോകവുമായി റിഫ

alhans
SHARE

കനലിൽ കൂന്തൽ വെന്തുവരുന്നതിന്റെ മണം മാത്രം മതി വിശപ്പിനെ ആളിക്കത്തിക്കാൻ. അപ്പോൾ, ചുട്ട കാടയും കൂടെയുണ്ടെങ്കിലോ? നല്ല വെള്ളഹൽവ പോലുള്ള ഇളം കൂന്തൽ വൃത്തിയാക്കി വരഞ്ഞ് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇടിച്ചുചേർത്ത മസാലയും ചെറുനാരങ്ങാനീരും ചേർത്തു പുരട്ടി കനലിൽ വേവിച്ചെടുക്കുന്നതിന്റെ സൂത്രം പറഞ്ഞുതരുന്നത് റിഫ അൽഹാനാണ്; കൊടുങ്ങല്ലൂരിലെ പി. വെമ്പല്ലൂർ എംഇഎസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി. അൽഹാൻസ് ഡ്രീംവേൾഡ് എന്ന യുട്യൂബ് ചാനലിലാണ് റിഫയുടെ കനലിൽ ചുട്ട കൂന്തലും കാടയും നമ്മെ കൊതിപ്പിക്കാനെത്തുന്നത്.  

കൊടുങ്ങല്ലൂർ സ്വദേശികളായ ഷഹീദിന്റെയും റഫ്നയുടെയും മകളാണ് റിഫ. പാചക വിഡിയോകളുടെ സ്ഥിരം രീതികളിൽനിന്നു വ്യത്യസ്തമാണ് റിഫയുടെ വിഡിയോ. കത്തിയും മസാലയും കൊണ്ടുള്ള ‘സഹായത്തിന്’ ഉമ്മയുടെ സഹായവുമുണ്ട്. മൊബൈൽ ഫോണിൽ വിഡിയോ ഷൂട്ടിങ്ങും എഡിറ്റിങ്ങും വാപ്പ ഷഹീദാണ് ചെയ്യുന്നത്.

രണ്ടാം ക്ലാസ് മുതൽ കഥകളെഴുതുന്ന റിഫയുടെ പല രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്താണ് ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നതിനെപ്പറ്റി ചിന്ത വന്നത്. ഉടൻ തുടങ്ങി ഒരെണ്ണം – അൽഹാൻസ് ഡ്രീംവേൾഡ്. ഇതുവരെ അഞ്ചു വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാചകം മാത്രമല്ല, ഒറിഗാമിയും കുട്ടിപ്പരീക്ഷണങ്ങളുമൊക്കെയുണ്ട് അവയിൽ. വിഡിയോകളുടെ ഐഡിയയും അവതരണരീതിയുമൊക്കെ റിഫയുടേതാണ്. 

English Summary: Grilled Quail ,Grilled Squid Cooking Video by Alhans Dream World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA