ഗുലാബ് ജാമുൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? 10 മിനിറ്റിൽ കൊതിയൂറും രുചിക്കൂട്ട്

gulab-jamun-ln-vlog
SHARE

മധുര പ്രിയരുടെ ഇഷ്ടവിഭവം, പെട്ടെന്നൊരു ഗുലാബ് ജാമുൻ വ്യത്യസ്തമായി തയാറാക്കുന്ന രീതി പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • ബേബി മിൽക്ക് പൗഡർ – 1 കപ്പ് (240 മില്ലി ലിറ്റർ)
  • മൈദ – 3 ടേബിൾസ്പൂൺ 
  • കോൺഫ്ളോർ – 2 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ – കാൽ ടീസ്പൂൺ
  • ബേക്കിങ് സോഡ – കാൽ ടീസ്പൂൺ

പഞ്ചസാര പാനി തയാറാക്കാൻ

  • പഞ്ചസാര – അരക്കിലോ 
  • വെള്ളം – മൂന്ന് കപ്പ്  (അരക്കിലോ പഞ്ചസാര മൂന്ന് കപ്പ് വെള്ളം ചേർത്ത് പാനിയാക്കാം. ഇതിലേക്ക് ഏലയ്ക്കപ്പൊടിയും നാരങ്ങാനീരും ചേർത്ത് തയാറാക്കി വയ്ക്കാം)

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ആദ്യത്തെ അഞ്ച് ചേരുവകൾ  ചേർത്ത് യോജിപ്പിക്കുക. ഓരോ ടേബിൾസ്പൂൺ വെള്ളം വീതം ചേർത്ത് ഇത് കുഴച്ച് എടുക്കാം. എണ്ണ കൈയിൽ തടവി ഇത് കുഴച്ച് എടുക്കാം. ഇതിൽ നിന്ന് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.

ഇത് എണ്ണയിൽ വറുത്ത് എടുക്കാം. ഗോൾഡൻ നിറത്തിൽ വറത്തു കോരി പഞ്ചസാരപ്പാനിയിൽ മുക്കിയിടാം. അരമണിക്കൂർ  അടച്ച് വച്ചശേഷം  കഴിക്കാം. നല്ല സ്പോഞ്ചുപോലുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന മധുരം റെഡി.

ശ്രദ്ധിക്കാൻ

എണ്ണ നന്നായി ചൂടാക്കിയ ശേഷം വേണം ഗുലാബ് ജാമുൻ ബോൾസ് ഇടാൻ, ഇടുന്നതിന് മുൻപ് തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറുതീയിൽ മറിച്ചും തിരിച്ചും വേവിക്കണം.

English Summary: Gulab jamun is a milk solid based sweet from the Indian subcontinent.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA