ADVERTISEMENT

ഗോതമ്പ് പൊടികൊണ്ട് ക്രിസ്പി മസാല ദോശയും നെയ്യ് റോസ്റ്റും തയാറക്കുന്ന വിഡിയോയയുമായി ലക്ഷ്മി നായർ. മാവ് തയാറാക്കാൻ വെറും 15 മിനിറ്റ് മതി.

ചേരുവകൾ

  • ഗോതമ്പ് പൊടി – 1 കപ്പ്
  • റവ – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1/4 ടീസ്പൂൺ
  • ഉപ്പ്
  • സോഡാപ്പൊടി – 1/4 ടീസ്പൂൺ
  • തൈര് – 2 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയാറാക്കാം. ഇത് 15 മിനിറ്റ് മാറ്റി വയ്ക്കാം.

മസാല തയാറാക്കാൻ

  • ഉരുളക്കിഴങ്ങ് – 2 (വേവിച്ച് ഉടച്ച് വച്ചത്)
  • സവാള – 2
  • പച്ചമുളക് – 2 എണ്ണം
  • ഇഞ്ചി – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. നിറം മാറി തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി ചേർക്കാം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ചേർത്ത് മൂപ്പിച്ച് എടുക്കാം. അര കപ്പ് വെള്ളവും ഒഴിക്കാം, വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.

ഗീ മസാല ദോശ

നന്നായി ചൂടായ ദേശകല്ലിൽ നല്ലെണ്ണ തടവി ഒരു തവി മാവ് കോരി ഒഴിച്ച് നന്നായി പരത്തി എടുക്കണം, കുറച്ച് നെയ്യ് മുകളിൽ തൂവി  മൊരിച്ച് വാങ്ങിയാൽ ഗീ ഗോതമ്പ് ദോശ റെഡി.

മസാല ദോശയ്ക്ക്

മാവ് നന്നായി പരത്തി, മുകളിൽ ആവശ്യത്തിന് എണ്ണയൊഴിച്ചു കൊടുക്കാം. മൊരിഞ്ഞു വരുമ്പോൾ ഒരു വശത്ത് മസാല വച്ച ശേഷം മടക്കി എടുക്കാം.

ശ്രദ്ധിക്കാൻ

ദോശ തയാറാക്കുമ്പോൾ കല്ലിന്റെ ചൂട് പ്രധാനമാണ്. കല്ല് നന്നായി ചൂടായ ശേഷം വെള്ളം കുടഞ്ഞ് അത് കളഞ്ഞ് കല്ലിന്റെ ചൂട് ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദോശമാവ് ഒഴിച്ച ശേഷം തീ കൂട്ടിവച്ച് വേവിച്ച് എടുക്കണം.

English Summary: Instant Wheat Flour Masala Dosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com