ചെട്ടികുളങ്ങരക്കാരുടെ സ്വന്തം കൊഞ്ചുംമാങ്ങ; പാചകവും ഐതിഹ്യവുമായി പ്രവീണ

Konchum Mangayum Curry
SHARE

ഓണാട്ടുകരക്കാരുടെ സ്പെഷൽ രുചിയാണ് കൊഞ്ചുംമാങ്ങ, സിനിമാതാരം പ്രവീണയാണ് ചെട്ടികുളങ്ങരയിലെ സവിശേഷ രുചിയുടെ പാചകവുമായി എത്തിയിരിക്കുന്നത്. കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ നടക്കുന്ന ചെട്ടികുളങ്ങര ഉത്സവവും കൊഞ്ചും മാങ്ങാ കറിയുമായുള്ള ബന്ധവും പ്രവീണ വിഡിയോയിൽ പങ്കുവയ്ക്കുന്നു. വളരെ പണ്ട് കുത്തിയോട്ട ഘോഷയാത്രയിലെ കെട്ടുകാഴ്ചകൾ കാണാൻ ആഗ്രഹിച്ച ഒരു വീട്ടമ്മ, ജോലികളൊക്കെ തിടുക്കത്തിൽ തീർത്ത്  കൊഞ്ചും മാങ്ങാക്കറി അടുപ്പത്ത് വച്ച് ‘എന്റെ അമ്മേ എന്റെ കൊഞ്ചും മാങ്ങാക്കറിയൊന്ന് കാത്തോളണേ എന്ന് പറഞ്ഞ് ഉത്സവത്തിന്റെ കാഴ്ചകൾ കാണാൻ പോയി. സമയം പോയത് അറിഞ്ഞില്ല. അപ്പോഴാണ് അടുപ്പത്ത് വച്ചിരിക്കുന്ന കറിയുടെ കാര്യം ഓർമ്മിച്ചത്.

ആകെ വെപ്രാളപ്പെട്ട് തിരിച്ചു വന്ന് നോക്കിയപ്പോൾ കൊഞ്ചും മാങ്ങാക്കറി അടുപ്പിൽ നിന്നും മാറ്റി,  ഇലകൊണ്ട് ഭദ്രമായി മൂടി അതിന് മുകളിൽ രണ്ട് മൂന്ന് പുഷ്പങ്ങളും വച്ചിരിക്കുന്നതാണ് കണ്ടത്. തുറന്ന് നോക്കിയപ്പോൾ പാകത്തിന് വെന്ത് ഇപ്പോൾ വച്ചതു പൊലെ ചൂടോടെ ഇരിക്കുന്നു. ദേവിയുടെ അനുഗ്രഹത്തിന്റെ കഥ പലരിലേക്കും എത്തി. കുഭമാസത്തിലെ ഭരണി നാളിന്റെ സവിശേഷ രുചിയായി ഇത് മാറി. കൊഞ്ചും മാങ്ങായും കൂടെ ചക്കകുരുവും ചേർത്താണ് ഇവിടെ പ്രവീണ ഈ വിഭവം തയാറാക്കുന്നത്.

ചേരുവകൾ

  • ഉണക്ക കൊഞ്ച് (ചെറുത്) 
  • ചെറിയ ഉള്ളി
  • പച്ചമുളക്
  • മാങ്ങ (പുളിയുള്ളത് വേണം)
  • ചക്കകുരു
  • തേങ്ങാപ്പീര
  • മല്ലിപ്പൊടി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • മുളകുപൊടി

തയാറാക്കുന്നവിധം

വാലും തലയും നുള്ളിയ ചെമ്മീൻ, ചട്ടിയിൽ ഇട്ട് വറുത്ത് എടുക്കണം. ശേഷം വെള്ളത്തിലിട്ട് കഴുകി പൊടികൾ കളഞ്ഞ് എടുക്കാം.

തേങ്ങ, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചതച്ച് എടുക്കാം.

മൺ ചട്ടിയിൽ കൊഞ്ച്, മാങ്ങാ, ചക്കകുരു, ചെറിയ ഉള്ളി, കറിവേപ്പില, തേങ്ങാ ചതച്ചത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇലയിട്ട് മൂടി വച്ച് വേവിക്കാം.

English Summary: Actress Praveen Food Vlog, Onattukara special Konchum Mangayum curry. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA