ADVERTISEMENT

ഫാഷൻ മാത്രമല്ല പാചക വിദഗ്ധകൂടിയാണ് ദിയ കൃഷ്ണകുമാർ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും യൂട്യൂബിൽ ദിയയ്ക്ക് ആരാധകർ ഏറെയാണ്. പാചക വിഡിയോ ചെയ്യാൻ പലരും പറഞ്ഞെങ്കിലും ഇപ്പോഴാണ് ഒരു ഗ്ലാമർ മീൻ കിട്ടിയത്, കേര മീൻ കറിയാണ് ദിയ തയാറാക്കിയത്.

ചേരുവകൾ

  • മീൻ 
  • സവാള – 2
  • തക്കാളി – 2
  • പച്ചമുളക്
  • കറിവേപ്പില
  • ഉലുവ
  • വാളൻപുളി വെള്ളത്തിൽ കുതിർത്തത്
  • മുളക്പൊടി
  • മല്ലിപ്പൊടി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്

തയാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണ ചൂടാക്കി ഉലുവയിട്ട് പൊട്ടിതുടങ്ങുമ്പോൾ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് മസാല പൊടികൾ കുറച്ച് വെള്ളം ചേർത്ത് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിലേക്ക് പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് എടുക്കാം. തിളച്ചു കഴിഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് 15 മിനിറ്റ് അടച്ച് വച്ച് വേവിക്കണം. മീൻ വെന്ത ശേഷം കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com