കുട്ടാപ്പിയുടെ പാട്ടിനൊപ്പം ചോക്ലേറ്റ് ചീസ് കേക്ക് രുചിയുമായി റിമി

cake-rimi
SHARE

ലോക്ഡൗൺ സമയത്ത് പാചക വിഡിയോയുമായി യൂട്യൂബിൽ സജീവമാണ് ഗായിക റിമി ടോമി. പാചക വിഡിയോകളിൽ അനുജത്തി റീനുവിന്റെ മകൻ കുട്ടാപ്പിയും റിമിക്കൊപ്പമുണ്ട്. ഈ കേക്ക് ടേസ്റ്റ് ചെയ്ത് വിലയിരുത്തുന്നത് കുട്ടാപ്പിയാണ്. ബേക്കിങ് ആവശ്യമില്ലാത്ത ബിസ്ക്കറ്റ് ചീസ് കേക്ക് രുചിയാണ് റിമി തയാറാക്കുന്നത്.

ചേരുവകൾ

  • ക്രീം ചീസ് – 450 ഗ്രാം
  • ഡാർക്ക് ചോക്ലേറ്റ് – 250 ഗ്രാം
  • ഐസിങ് ഷുഗർ – 83 ഗ്രാം
  • വിപ്പിങ് ക്രീം – 250 ഗ്രാം
  • മിൽക്ക് ചോക്ലേറ്റ് – 120 ഗ്രാം
  • ഓറിയോ ബിസ്ക്കറ്റ് – 2 പാക്കറ്റ്
  • ബട്ടർ ഉരുക്കിയത് – 1/4 കപ്പ്
  • ഹെവി ക്രീം – 120 മില്ലി ലിറ്റർ
  • വാനില എസൻസ് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ബിസ്ക്കറ്റ് ഇട്ട് പൊടിച്ച് എടുക്കുക. ഇതിലേക്ക് ബട്ടർ ഉരുക്കിയത് ചേർത്ത് നന്നായി അടിച്ചെടുക്കണം. കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം നിരത്തി ഒരു മണിക്കൂർ ഫ്രീസറിൽ വയ്ക്കണം.

ഒരു ബൗളിൽ ക്രീം ചീസ്, പൗ‍ഡേർഡ് ഷുഗർ, ഒരു ടീസ്പൂൺ വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കാം. ഇതിലേക്ക് ഉരുക്കി എടുത്ത ഡാർക്ക് ചോക്ലേറ്റ് ചേർത്ത് ബീറ്റ് ചെയ്തെടുക്കണം. വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് എടുത്തത് ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇത് തണുപ്പിച്ച് വച്ച ബിസ്ക്കറ്റ് മിശ്രിതത്തിന് മുകളിൽ തേയ്ക്കാം. ഇത് വീണ്ടും ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.

മറ്റൊരു ബൗളിൽ മിൽക്ക് ചോക്ളേറ്റും ചെറുതായി ചൂടാക്കിയ വിപ്പിങ് ക്രീമും അൽപം കോഫി പൗഡറും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇത് കേക്കിൽ മൂന്നാമത്തെ ലെയർ ആയി ചേർക്കാം. ഇത് കുറഞ്ഞത് ആറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA