ADVERTISEMENT

വീട്ടിൽ രാവിലത്തെ തിരക്കിൽ സ്കൂളിൽ കൊണ്ടു പോകാൻ അമ്മ എളുപ്പത്തിൽ തയാറാക്കി കൊടുക്കുന്ന ട്യൂണ സാൻ വിച്ച് രുചിയുമായി ഹൻസിക കൃഷ്ണകുമാർ. സിനിമാ കുടുംബത്തിലെ ക്യൂട്ട് ഹൻസികയുടെ നൃത്തവും വിഡിയോകളും സമൂഹമാധ്യമത്തിൽ ട്രെൻഡിങ്ങാണ്. ‘സമയമില്ലാത്ത’ സമയത്ത് ഹൻസികയ്ക്കു വേണ്ടി അമ്മ പെട്ടെന്ന് തയാറാക്കുന്ന രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

  • ബ്രഡ് 
  • മയണൈസ് (മുട്ട ചേർക്കാത്തത്)
  • ട്യൂണ
  • കുരുമുളക് പൊടി
  • സവാള അരിഞ്ഞത്
  • ബട്ടർ
  • പച്ചമുളക്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മയണൈസ്, ട്യൂണ, കുരുമുളക് പൊടി, സവാള, ബട്ടർ, പച്ചമുളക് എന്നിവ യോജിപ്പിച്ച് എടുക്കാം. ഇത് ബ്രഡ് കഷ്ണങ്ങളിൽ തേച്ച് പിടിപ്പിച്ച് മുകളിലും ബ്രഡ് വച്ച് സാൻവിച്ച് ആകൃതിയിൽ മുറിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com