പാട്ടും പാടിയൊരു സിംപിൾ മുട്ടക്കറിയുമായി റിമി ടോമി

egg-malayi-rimi
SHARE

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഹെൽത്തി മുട്ടക്കറിയുമായി ഗായിക റിമി ടോമി. എഗ്ഗ് മലായി കറിയുടെ രസികൻ രുചിയാണിത് ഫുഡ് വ്ളോഗിലൂടെ റിമി പരിചയപ്പെടുത്തുന്നത്. അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം ഈ മുട്ടക്കറി സൂപ്പറാണ്.

ചേരുവകൾ

  • മുട്ട പുഴുങ്ങിയത് – 4 എണ്ണം (രണ്ടായി മുറിച്ച് വയ്ക്കാം)
  • 2 സവാളയും 2 പച്ചമുളകും മിക്സിയിൽ അരച്ച് എടുത്തത്
  • ഗരംമസാല – 1 സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
  • കുരുമുളക് പൊടി – 1/2 സ്പൂൺ
  • ഉപ്പ്
  • മല്ലിയില
  • ജീരകം വറുത്ത് പൊടിച്ചത്
  • എണ്ണ
  • പാൽ – 200 മില്ലിലിറ്റർ

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച്  ചൂടാക്കി സവാളയും പച്ചമുളകും അരച്ചത് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റി എടുക്കണം. ഇതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂപ്പിച്ച് എടുക്കണം. നന്നായി വഴന്ന ശേഷം പാൽ ചേർക്കാം. കുരുമുളകുപൊടി, ഗരംമസാല, ജീരകംപൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. തിളച്ച് വരുമ്പോൾ മുട്ട ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം. ഇതിലേക്ക് മല്ലിയില ചേർത്ത് വാങ്ങാം.

English Summary : The ingredients are all very Indian and very similar to a normal egg curry with the exception of Milk.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA