ADVERTISEMENT

പുതുമയുള്ള വിഭവവുമായി റിമി ടോമിയും വീട്ടിലെ കുട്ടിപ്പട്ടാളവും. പാചകത്തിൽ റിമിയെ സഹായിക്കാൻ അനുജത്തിയുടെ മക്കളായ കുട്ടാപ്പിയും കൺമണിയും ഒപ്പമുണ്ട്. തയാറാക്കിയാൽ മാസങ്ങളോളം സൂക്ഷിച്ച് ഉപയോഗിക്കാവുന്ന കടലമാവ് ലഡ്ഡുവാണ് വിഡിയോയിൽ റിമി തയാറാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രം, നെയ്യിൽ കടലമാവ് ചേർത്ത് ചെറിയ തീയിൽ അരമണിക്കൂറോളം ഇളക്കിയോജിപ്പിക്കുന്നതിലാണ് ഇതിന്റെ രുചി രഹസ്യം.

ചേരുവകൾ

  • നെയ്യ് – 150 ഗ്രാം
  • കടലമാവ് – 200 ഗ്രാം 
  • പൊടിച്ച പഞ്ചസാര – 250 ഗ്രാം
  • ബദാം, കശുവണ്ടിപരിപ്പ്, ഏലയ്ക്കാ, പിസ്ത എന്നിവ പൊടിച്ചത് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാൻ ചൂടായി കഴിയുമ്പോൾ നെയ്യ് ചേർക്കാം.

നെയ്യ് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടലമാവ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അരമണിക്കൂർ ചെറിയ തീയിൽ ഇത് കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ആവശ്യമെങ്കിൽ ഒരു സ്പൂൺ വെള്ളം ചേർക്കാം. ഇതിലേക്ക് നട്സ് ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. തണുത്ത ശേഷം ഏലയ്ക്കാപ്പൊടിയും പഞ്ചസാരപ്പൊടിയും ചേർത്ത് യോജിപ്പിച്ച് എടുക്കണം. കുറച്ച് നെയ്യ് ചേർത്ത് കുഴച്ച് എടുക്കാം. ഇത് ലഡ്ഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കാം. അരമണിക്കൂർ ഫ്രിജിൽ വച്ചാൽ നല്ല ഷേപ്പിൽ കിട്ടും.  ശേഷം വായു കടക്കാത്ത കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

ശ്രദ്ധിക്കാൻ 

കടലമാവ് നന്നായി തണുത്ത ശേഷം മാത്രം പഞ്ചസാര ചേർക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com