ADVERTISEMENT

പാചകലോകത്ത് താമസിച്ച് എത്തിയെങ്കിലും രുചിക്കൂട്ടുകൾ ആളുകൾ ഹൃദയത്തിലേറ്റിയതിന്റെ സന്തോഷത്തിലാണ് എം ജി ശ്രീകുമാർ. മട്ടൻ സ്റ്റ്യൂ റെസിപ്പി വിഡിയോ കണ്ട് മോഹൻലാൽ അത് പരീക്ഷിച്ച് അഭിനന്ദനം അറിയിച്ചത് ‍ജീവിതത്തിലെ വലിയ സന്തോഷങ്ങിളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.  അടുത്ത വിഡിയോ പെട്ടെന്ന് അയച്ചു കൊടുക്കാനും മോഹൻലാൽ ആവശ്യപ്പെട്ടു, വിഡിയോ എടുത്ത ഉടൻ തന്നെ അയച്ചുകൊടുത്തെന്നും ശ്രീകുമാർ പറഞ്ഞു. കുട്ടികൾക്ക് പെട്ടെന്ന്  തയാറാക്കി കൊടുക്കാവുന്ന കറിവേപ്പില ചിക്കൻ രുചിയാണ് പുതിയ വിഡിയോയിൽ ശ്രീകുമാർ പരിചയപ്പെടുത്തുന്നത്. ഒരിക്കലും ഒരു ദിവസം ചെയ്യുന്നത് പോലെ അടുത്ത ദിവസം വരാത്ത രണ്ട് കാര്യങ്ങളാണ് പാചകവും സംഗീതവും എന്നാണ് ശ്രീകുമാർ പറയുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന രുചിയാണിത്.

ചേരുവകൾ

  • ചിക്കൻ – 8 കഷണം
  • ടുമാറ്റോ സോസ് – ഒരു ടേബിൾസ്പൂൺ
  • മുളകുപൊടി – രണ്ട് ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – ഒരു ബൗൾ നിറയെ
  • വെളിച്ചെണ്ണ – അര ഗ്ലാസ്

തയാറാക്കുന്ന വിധം

ചീനച്ചട്ടി ചെറു തീയിൽ ചൂടാക്കി എണ്ണ ഒഴിക്കുക. ചൂടായി കഴിയുമ്പോൾ കറിവേപ്പില കരിഞ്ഞുപോകാതെ രണ്ട് മിനിറ്റ് വറുത്തെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കാം പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. പതിനഞ്ച് മിനിറ്റ് മൂടി വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ടുമാറ്റോ കെച്ചപ്പും ചേർത്ത് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com