വാളന്‍പുളി അരപ്പിട്ട് വറുത്ത മീന്‍, അമ്മയ്ക്കായി ചിരഞ്ജീവിയുടെ പാചകം ഇങ്ങനെ

chiranjeevi
SHARE

വാളൻപുളി അരച്ച് ചേർത്ത മീൻ വറുത്തത് തയാറാക്കി അമ്മയ്ക്ക് വിളമ്പി കൊടുത്ത് രുചി ഇഷ്ടപ്പെടുമോ എന്ന ആകാംഷയിൽ ഇരിക്കുകയാണ് തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി. 

അമ്മ അഞ്ജനാ ദേവി തയാറാക്കുന്ന രുചിയിൽ ഏറ്റവും ഇഷ്ടപ്പെട്ട രുചിയാണ് ഈ മീൻവറുത്തതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. പാചകത്തിൽ തുടക്കക്കാർക്കും എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണിത്. വളരെ കുറച്ച് ചേരുവകൾ മാത്രം. 

View this post on Instagram

#SundaySavors

A post shared by Chiranjeevi Konidela (@chiranjeevikonidela) on

വാളൻപുളി, മുളകുപൊടി, മഞ്ഞൾപ്പൊടി,ഉപ്പ്, ജീരകം, ഒരു സവാളയും പച്ചമുളകും ചതച്ചത്, രണ്ട് സ്പൂൺ വെളിച്ചെണ്ണ ഇത്രയും ചേരുവകൾ മീനിൽ തേച്ച് പിടിപ്പിച്ച് എണ്ണയിൽ വറുത്തെടുക്കുക. 

മകൻ തയാറാക്കിയ മിൻ വറുത്തത് കൂട്ടി അമ്മ ചോറ് ഉരുട്ടി  മകനു തന്നെ കൊടുക്കാൻ തുടങ്ങിയപ്പോൾ  അത് അമ്മ തന്നെ കഴിക്കൂ എന്നു പറഞ്ഞ് റിസൾട്ട് അറിയാൻ മിടിക്കുന്ന ഹൃദയതുടിപ്പിന്റെ ശബ്ദവും അനുകരിച്ച് അടുത്ത് ഇരുന്നു. എന്തായാലും വെരി ഗുഡ് എന്നാണ് അമ്മയുടെ അഭിപ്രായം. അടുത്ത ഉരുള അമ്മയിൽ നിന്നും വാങ്ങി കഴിക്കുന്ന മെഗാ സ്റ്റാറിന്റെ വിഡിയോ ആരാധകർ ആവേശത്തോടെയാണ് പങ്കുവയ്ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA