ADVERTISEMENT

വേറെ കറിയൊന്നും വേണ്ടാത്ത മുട്ട പൊറോട്ട എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

  • ഗോതമ്പ് പൊടി – 3 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ഗോതമ്പ് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ കുഴച്ച് എടുക്കുക. ഒരു സ്പൂൺ എണ്ണയും ചേർക്കാം. ഇത് 15 മിനിറ്റ് അടച്ച് വയ്ക്കുക.

  • പച്ചമുളക് – 2
  • സവാള – 1
  • മുട്ട – 4
  • ഉപ്പ് – അവശ്യത്തിന്

ഈ ചേരുവകൾ എല്ലാം ഒരു ബൗളിൽ യോജിപ്പിച്ച് എടുക്കാം.

തയാറാക്കുന്ന വിധം

മാവിൽ നിന്നും ചപ്പാത്തിക്ക് പരത്തുന്ന വലുപ്പത്തിൽ ഉരുളകളാക്കി വട്ടത്തിൽ പരത്തുക. ഇത് മുക്കാൽ ഭാഗം മടക്കി ഓയിൽ അല്ലെങ്കിൽ നെയ് പുരട്ടി അതിന് മുകളിൽ കുറച്ച് പൊടി തൂകി ബാക്കി ഭാഗം കൂടി ഉള്ളിലേക്ക് മടക്കി വീണ്ടും എണ്ണ തേച്ച് പൊടിതൂവി ഇരുവശവും സ്ക്വയർ ഷെയ്പ്പിൽ മടക്കി എടുക്കാം. വീണ്ടും ചതുരാകൃതിയിൽ പരത്തി ചൂടായകല്ലിൽ  വേവിച്ച് എടുക്കാം. ഇത് ഒരു പ്ലേറ്റിലേക്ക്  മാറ്റി ഒരു പാളി തുറന്ന് അതിന് ഉള്ളിലേക്ക് തയാറാക്കി വച്ച മുട്ട കൂട്ടിൽ നിന്നും ആവശ്യത്തിന് നിറച്ച് കൊടുക്കാം. ഇത് അടച്ച് വീണ്ടും കല്ലിലിട്ട് മുട്ട ഒഴിച്ച ഭാഗം വേവിച്ച് എടുക്കാം. രുചികരമായ മുട്ട പൊറോട്ട റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com