ചോറുണ്ണാൻ ഇഷ്ടമല്ല; അരിപ്പായസമാണേൽ ഒരു കൈ നോക്കാം, പൊട്ടിച്ചിരിപ്പിച്ച് മുത്തശ്ശിമാർ

വിഡിയോ : അരവിന്ദ് വേണുഗോപാൽ

SHARE

ഓണത്തിന്റെ രുചിക്കഥകൾ പറഞ്ഞ് മുത്തശ്ശിമാർ. അമ്മിണിയമ്മ, സരോജനിയമ്മ, ജഗതമ്മ ടീച്ചർ എന്നിവരാണ് രുചിക്കഥകളുമായി എത്തിയിരിക്കുന്നത്.

ഓണസദ്യ എന്ന് കേൾക്കുമ്പോഴെ നാവിൽ വെള്ളം നിറയുമായിരുന്നു. ഇന്നത്തെ കാലത്തെക്കാൾ ഓണസദ്യയ്ക്ക് പണ്ട് രുചി കൂടുതലായിരുന്നു. പരിപ്പ്, സാമ്പാർ, അവിയൽ...പതിനാറ് കൂട്ടം കറികളെങ്കിലും കാണും. ഇത് കൂടാതെ പായസങ്ങളും. എല്ലാപായസങ്ങളും നല്ലതാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന പായസം അരിപ്പായസമെന്നാണ് മുത്തശ്ശിമാർ പറയുന്നത്. ചോറ് ഉണ്ണാൻ ഇഷ്ടമല്ലെങ്കിലും പായസം കുടിക്കാൻ ഏറെ ഇഷ്ടമാണെന്ന് സരോജനിയമ്മ.

onam-video-2020

അരിപ്പായസം

അരി കഴുകി വൃത്തിയാക്കി ഉരുളിയിൽ വേവിക്കാൻ ഇടുക. പകുതി വേവ് ആകുമ്പോൾ മൂന്നാം പാൽ (തേങ്ങാപ്പാൽ) ചേർക്കാം. അരിയുടെ വേവ് മുക്കാൽ പാകമാകുമ്പോൾ ശർക്കര ഉരുക്കിയത് ചേർക്കാം. നന്നായി ഇളക്കി കൊണ്ടിരിക്കണം. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് യോജിപ്പിക്കാം. ഉരുളിയിൽ നിന്ന് വിട്ടുപോരുന്ന പരുവത്തിൽ വാങ്ങിയ ശേഷം മൂന്നാംപാൽ ചേർക്കാം. ഇളക്കാതെ മാറ്റിവയ്ക്കാം. ഇതിലേക്ക് കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തതും പൊടിച്ച് വച്ച ജീരകവും ഏലയ്ക്കായും ചുക്കും ചേർത്ത് അടച്ച് വയ്ക്കാം. അൽപസമയത്തിന് ശേഷം നന്നായി യോജിപ്പിച്ച് രുചിയേറും പായസം കുടിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA