ADVERTISEMENT

ഓണവിഭവങ്ങൾ തയാറാക്കാൻ മേടിച്ച് ബാക്കി വന്ന പഴം ഉപയോഗിച്ച് രുചികരമായ പഴംവരട്ടി തയാറാക്കിയാലോ? വീണാസ് കറിവേൾഡാണ് ഈ സ്പെഷൽ റെസിപ്പി പരിചയപ്പെടുത്തുന്നത്. ഏത് പഴം വേണമെങ്കിലും ഈ പഴംവരട്ടി തയാറാക്കാൻ ഉപയോഗിക്കാം. നെയ്യും ശർക്കരയും പഴവും മാത്രം മതി ഉഗ്രൻ ഹൽവ തയാറാക്കാൻ.

ചേരുവകൾ

  • നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ വേവിച്ചത് (ഏതു പഴം വേണമെങ്കിലും ഉപയോഗിക്കാം – 8 എണ്ണം (ഒന്നരക്കിലോ) 
  • ശർക്കര – 250 ഗ്രാം ശർക്കര (ഉരുക്കിയത്) 
  • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഴം പുഴുങ്ങിയത്, മിക്സിയുടെ ജാറിൽ നല്ല മഷിപോലെ അരച്ച് എടുക്കാം. വെള്ളം ഒട്ടും ചേർക്കാതെ അരച്ച് എടുക്കണം.

അടി കട്ടിയുള്ള പാത്രം ചൂടാക്കി, അര ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം. അരച്ച് വച്ച പഴം ഇതിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ശർക്കരപാനി കുറച്ച് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. മധുരം നോക്കിയിട്ട് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം. മീഡിയം തീയിൽ കൈ എടുക്കാതെ ഇളക്കി വരട്ടി എടുക്കാം. ആവശ്യമെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കാം. അരമണിക്കൂർ കൊണ്ട് പഴം വരട്ടിയത് തയാറാക്കാം. വിട്ടുവരുന്ന പരുവത്തിൽ ചുക്ക് പൊടി ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്നും വാങ്ങാം. നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി ചൂട് പോയ ശേഷം മുറിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com