ഈ ഇറച്ചിയിൽ കൊളസ്ട്രോൾ ഇല്ല, ധൈര്യമായി കഴിക്കാം ; വിഡിയോ

SHARE

‘കായികലോകത്ത് മുന്നേറാൻ ആരോഗ്യം വേണം, നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം, നല്ല ഭക്ഷണത്തിന് വീട്ടിൽ കൃഷി ചെയ്യണം.’ പറച്ചിൽ മാത്രമല്ല വിജയകരമായി ഈ തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് രണ്ട് കായികതാരങ്ങൾ.

കായികലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പോൾവാൾട്ട് താരം ബിമിനും ഭാര്യ എം.എ. പ്രജുഷയും. ചാലക്കുടിക്കാരിയും ലോങ് ജംപ്, ട്രിപ്പിൾ ജംപ് താരവുമായ പ്രജുഷ ഇന്ന് ശരിക്കുമൊരു പാലാക്കാരിയാണ്. വിവാഹത്തിനുശേഷം പാലായിലെത്തി.

ലോക്ഡൗൺ കാലം കായിക താരങ്ങൾക്ക് ഏറെ പ്രതിസന്ധിയുടെ കാലമാണ്, മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതും കായിക താരങ്ങൾക്ക് പ്രതികൂലമായി വരുമെന്നും ബിമിൻ പറയുന്നു. പലരും സ്പോർട്സ് ലൈഫ് തന്നെ വിട്ടു പോകേണ്ട സാഹചര്യത്തിലാണ്. വീട്ടിൽ തന്നെ അത്യാവശ്യ സൗകര്യങ്ങൾ ഉള്ളത് കൊണ്ട് വ്യായാമവും മറ്റും മുടങ്ങാതെ ചെയ്തു പോകുന്നു,  ഭക്ഷണാവശ്യത്തിനുള്ളതെല്ലാം വീട്ടിൽ തന്നെ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. പാവൽ, പയർ, ചീര എന്നുതുടങ്ങി മിക്ക പച്ചക്കറിയിനങ്ങളും ഇവിടെയുണ്ട്. മുട്ടയ്ക്ക് താറാവുകളെയും ഇറച്ചിക്ക് മുയലുകളെയും കൂടാതെ ആവശ്യത്തിന് പിടികൂടാൻ വീട്ടുമുറ്റത്തെ കുളത്തിൽ രുചിയിൽ മുമ്പനായ ജയന്റ് ഗൗരാമി മത്സ്യങ്ങളെയും വളർത്തുന്നു...

ഭക്ഷണ കാര്യത്തിൽ ബിമിൻ പാലക്കാരനാണെങ്കിലും ചാലക്കുടിക്കാരി പ്രജുഷയ്ക്ക് ആദ്യമൊക്കെ മുയലുകളെ കഴിക്കാൻ മടിയായിരുന്നു. എന്നാൽ, ഇപ്പോൾ ആ മടി ഇല്ലെന്ന് പ്രജുഷ പറയുന്നു. പറമ്പിൽ ഉണ്ടാകുന്ന വള്ളി പയറും പുല്ലുകളും കൊടുത്ത് വളർത്തുന്ന മുയലാണ്, ഈ ഇറച്ചിയിൽ കൊളസ്ട്രോൾ ഇല്ല, ഏത് പ്രായക്കാർക്കും കഴിക്കാം. ധാരാളം ഗുണങ്ങൾ ഉണ്ട്. അധികം ആൾക്കാർ മുയൽ ഇറച്ചി കഴിക്കാറില്ല...മുയൽ ഇറച്ചിയുടെ ഗുണത്തേക്കുറിച്ച് ബിമിൻ. ലോക്ഡൗണായതു കൊണ്ട് വീട്ടിൽ തന്നെയാണ് കായിക പരിശീലനവും. വർക്ക് ഔട്ടിനു ശേഷം വീടിന് മുൻപിലെ തോട്ടിൽ നീന്തൽ പരിശീലനത്തിന് വരുമ്പോൾ ഗ്രില്ലറും കൂടെ എടുക്കും. 

bimin-prajusha–cooking-video

മുയൽ മസാല പുരട്ടി  ഗ്രിൽ ചെയ്യാൻ വയ്ക്കും. പരിശീലനം എല്ലാം കഴിഞ്ഞ് വരുമ്പോൾ ഇത് കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയാണ്. മുയൽ അല്ലെങ്കിൽ ഗൗരാമി മീൻ ഇങ്ങനെ ഗ്രിൽ ചെയ്ത് കഴിക്കാറുണ്ട്. വർക്ക് ഔട്ടിന്റെ ഒരു ഭാഗമാണിതും. നീന്തൽ കഴിഞ്ഞ് അത്യാവശ്യം നല്ല വിശപ്പിൽ ഇത് പുഴയുടെ കരയിൽ ഇരുന്ന് കഴിക്കുന്നത് പ്രത്യേക രസമാണ്. രുചികരമായി മുയൽ ഇറച്ചി ഗ്രിൽ ചെയ്യുന്നത് എങ്ങനെയെന്ന് വിഡിയോയിൽ കാണാം.

മുയൽ ഇറച്ചി ഗ്രിൽ ചെയ്തെടുക്കാം...

മുയൽ ഇറച്ചിക്ക് ഉളുമ്പ് മണം ഉണ്ട്, ഇത് മാറാൻ ഇറച്ചി ഉപ്പ് തിരുമ്മി പത്തുമിനിറ്റ് വയ്ക്കാം. ശേഷം ഉപ്പ് കഴുകി കളഞ്ഞ് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് എന്നിവയും പുരട്ടി 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ചാൽ ഇതിൽ നന്നായി മസാല പിടിച്ച് കിട്ടും. 

അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ ഗ്രിൽ ചെയ്തെടുത്താൽ ഉഗ്രൻ ടേസ്റ്റിൽ മുയൽ ഗ്രിൽ റെഡി. 

English summary: Grilled Rabbit Cooking by Athlete Ccouple Bimin and Prajusha 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA