മട്ടൻ വരട്ടിയത് ഏറ്റവും ഇഷ്ടപ്പെട്ട രുചി; റിമി ടോമി

Rimi
SHARE

മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ട് ഈ കറി തയാറാക്കിയാൽ സൂപ്പറാണെന്ന് റിമി ടോമി. മട്ടൻ ചാപ്സ്, ചോപ്സ് എന്നൊക്കെ അറിയപ്പെടുന്ന രുചിക്കൂട്ടാണിത്.

മട്ടൺ – 1 കിലോഗ്രാം

അരപ്പ് തയാറാക്കാൻ വറ്റല്‍ മുളക്, കറുവപട്ട, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു, മല്ലിപ്പൊടി ഇതെല്ലാം നന്നായി വറുത്ത് മിക്സിയിലിട്ട് അരച്ച് മാറ്റി  വയ്ക്കുക.

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 1/4 കപ്പ് എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേയ്ക്ക്. 1/4 ടീസ്പൂൺ ഉലുവയും മൂന്ന് വറ്റൽ മുളകും ഇടുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മട്ടൻ ഇട്ട്  ഒരു 5 മിനിറ്റ് നന്നായി ഇളക്കികൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/4 ടീസ്പൂണ്‍ ഗരം മസാല എന്നിവ ഇട്ട്  നന്നായി യോജിപ്പിക്കുക. അരിഞ്ഞ്  വച്ചിരിക്കുന്ന 3 സവാള  ഇതിലേയ്ക്ക് ചേർത്ത് ഇളക്കി ഒരു 15 മിനിറ്റ് വയ്ക്കുക.  ‌

ശേഷം  ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഒരു തക്കാളി ചേര്‍ക്കുക.  ആവശ്യത്തിന് ഉപ്പ്  ഇടുക. എന്നിട്ട് നന്നായി ഇളക്കി. കുറച്ച് നേരം  

അടച്ച് വയ്ക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍  മുളകുപൊടി, 1/4 ടീസ്പൂൺ ഗരം മസാല, 4 പച്ച മുളക് എന്നിവ ഇട്ട് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക്  പൊടിച്ച് വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന  ഇഞ്ചി ചേർത്ത് യോജിപ്പിക്കാം.

1/4 കപ്പ്  തൈര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത് വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA