ADVERTISEMENT

ഏത് അരികൊണ്ട് ചോറ് തയാറാക്കി ഈ രീതിയിൽ പൊതിച്ചോറ് തയാറാക്കി നോക്കൂ സൂപ്പറായിരിക്കും.പൊതിച്ചോറ് തയാറാക്കുമ്പോൾ വളരെ കുറച്ച് കറി കൊണ്ട് കിടിലനാക്കാമെന്നാണ് ലക്ഷ്മി നായർ വിഡിയോയിലൂടെ കാണിച്ചു തരുന്നത്. 

പൊന്നിയരി – 2 കപ്പ് (ചോറ് തയാറാക്കുന്ന പാകത്തിൽ വേവിച്ച് എടുക്കുക)

ചമ്മന്തി തയാറാക്കാൻ

  • തേങ്ങാചിരകിയത് – 2  കപ്പ്
  • ഉള്ളി – 5
  • പച്ചമുളക് – 4
  • പുളി – നെല്ലിക്കാ വലുപ്പത്തിൽ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില
  • ഇഞ്ചി – ചെറിയ കഷ്ണം ( ആവശ്യമെങ്കിൽ) ഈ ചേരുവകൾ എല്ലാം അൽപം വെള്ളം ചേർത്ത് അരച്ച് എടുക്കാം. ഇത് ഒന്ന് അടിച്ച ശേഷം 3 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അടിച്ച് എടുക്കാം.

ഒരു കുഴിയുള്ള പാത്രത്തിൽ ചോറ് ഇടുക അതിന്റെ മുകളിൽ ചമ്മന്തിയിട്ട് നന്നായി യോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാം.

ഒരു പാനിൽ വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് ചോറിലേക്ക് ചേർക്കാം.

ഓംലറ്റ്

പച്ചമുളകും ചെറിയ ഉള്ളിയും  അരിഞ്ഞ് ചേർത്ത് മുട്ട ഓംലറ്റും തയാറാക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം.

തയാറാക്കുന്ന വിധം

വാട്ടിയെടുത്ത വാഴയിലയിൽ അൽപ്പം ഉപ്പ് വെള്ളം തളിച്ച് എടുക്കണം. ഇങ്ങനെ ചെയ്താൽ ചോറ് എത്ര നേരം പൊതിയിൽ വച്ചാലും കേടാകാതെ ഫ്രഷ് ആയിട്ട് ഇരിക്കും. ഇതിന്റെ മുകളിൽ ഓംലറ്റ് വച്ച് പകുതിയാക്കി മടക്കാം. ഈ പൊതി മടക്കി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com