മുട്ടയും ഏത്തപ്പഴവും എല്ലാ ദിവസവും കഴിക്കാം; ശീലമാക്കാം ഈ ഭക്ഷണശൈലി

food-for-healthy-skin
SHARE

നിത്യ ജീവിതത്തിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായകരമായ ഭക്ഷണശൈലി എങ്ങനെ വേണം എന്നതിനെക്കുറിച്ച് പറയുന്നത് ലക്ഷ്മി നായർ. ശരീരത്തിന് ആവശ്യമായ ഹെൽത്തി ഫുഡ് ഡയറ്റ് പ്ലാനിൽ എല്ലാവർക്കും ഉൾപ്പെടുത്താൻ സാധിക്കും. എല്ലാദിവസവും തീർച്ചയായും കഴിക്കേണ്ട 8  ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. മുട്ട

എല്ലാ ദിവസവും ഒരെണ്ണം വീതം കഴിക്കണം. പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ ശരീരത്തിന് കിട്ടാൻ ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമുണ്ട്, നല്ല കൊളസ്ട്രോൾ കിട്ടാനും നല്ലതാണ്. വെജിറ്റേറയൻസിന് മുട്ടയ്ക്ക് പകരം ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കാം.

beat-hair-problems-with-these-home-made-egg-hair-packs

2. ബദാം

ഓമേഗാ 3 ഫാറ്റി ആസിഡ് , വൈറ്റമിൻ ഇ എന്നിവ ധാരാളം ഉണ്ട്. ഇതിലെ കൊളാജിൻ ത്വക്കിനെ ബലപ്പെടുത്താൻ മികച്ചതാണ്. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് ബദാം. എല്ലാ ദിവസവും 6 മുതൽ 10 വരെ എണ്ണം വരെ കഴിക്കാം.

almond

3. ഏത്തപ്പഴം

ഒരു ദിവസം ഒരെണ്ണം എങ്കിലും കഴിക്കണം. പൊട്ടാഷ്യം ധാരാളം ഉണ്ട്. രാവിലെ ഒരെണ്ണം  കഴിച്ചാൽ നല്ല എനർജി ലഭിക്കും. ദഹനത്തെയും സഹായിക്കും. എനിക്ക് ഏത്തപ്പഴം വളരെ ഇഷ്ടമുള്ളതാണ്, ദിവസവും കഴിക്കും. ഏത്തപ്പഴം കഴിച്ചാൽ തടിവയ്ക്കാൻ നല്ലതാണെന്ന് പറയാറുണ്ട്. രണ്ട് അല്ലെങ്കിൽ മൂന്ന് ഏത്തപ്പഴം ദിവസവും കഴിച്ചാൽ വണ്ണം വയ്ക്കും. പക്ഷേ ഒരു ഏത്തപ്പഴം ദിവസവും കഴിച്ചാൽ തടി കൂടുകയില്ല. രാവിലെ വെറു വയറ്റിൽ അൽപം കുരുമുളകുപൊടി ചേർത്ത് കഴിച്ചാൽ നല്ലതാണ്. പഴം പുഴുങ്ങിയും കഴിക്കാം. 

banana-healthy-fruit

4. നാരങ്ങ

ഒരു നാരങ്ങയുടെ നീര് എല്ലാ ദിവസവും കുടിക്കണം. രാവിലെ ചെറു ചൂടുവെള്ളത്തിൽ കുടിക്കുന്നത് മികച്ചതാണ്. വൈറ്റമിൻ സി ധാരാളമുണ്ട്. രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. പകരം നെല്ലിക്കയും ഉപയോഗിക്കാം. ശരീര ഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിൽ ഒഴിച്ചു കൂടാനാവത്ത ഒന്നാണ് നാരങ്ങ.

lemon-chilli-juice

5. തൈര്

ഒരു കപ്പ് തൈര് ദിവസവും കഴിക്കണം. തലമുടിയ്ക്കും മുഖത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ദഹനത്തിനെ ത്വരിതപ്പെടുത്തും. ധാരാളം നല്ല ബാക്ടിരിയാകൾ ഇതിൽ ഉണ്ട്

curd

6. പച്ചിലകൾ

പാലക്ക്, മുരിങ്ങയില, മത്തൻ ഇല, ചീര, പയർ ഇല എന്നിവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. തലമുടിക്കും ത്വക്കിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകങ്ങൾ ഇതിൽ ധാരാളമുണ്ട്. ചോറിനൊപ്പം ഇലക്കറികൾ ഏതെങ്കിലും ദിവസവും കഴിക്കണം.

palak

7. വെജിറ്റബിൾ

ഓറഞ്ച് / മഞ്ഞ നിറത്തിലുള്ള പച്ചക്കറികൾ ദിവസവും കഴിക്കണം. ഉദാഹരണത്തിന് കാരറ്റ്, മത്തങ്ങ എന്നിവയിൽ ഏതെങ്കിലും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ ബീറ്റാകരോട്ടിൻ ധാരാളമുണ്ട്. കൊളാജിൻ ധാരാളം കിട്ടാൻ ഈ വെജിറ്റബിൾസ് സഹായിക്കും.

carrot juice

8. പപ്പായ പഴം

പപ്പായ, ഏറ്റവും ചിലവ് കുറഞ്ഞ പഴം, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമാണ്. ദഹനം ത്വരിതപ്പെടുത്താനു ഏറ്റവും മികച്ച പഴത്തിൽ ഒന്നാണ് കപ്ലങ്ങ. മറ്റ് പഴങ്ങളും കഴിക്കാം.

pappaya-juice

ഈ പറയുന്ന ഭക്ഷണത്തിൽ എല്ലാത്തിന്റെയും കൂടെ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ടെൻഷൻ കൂടുന്ന ദിവസങ്ങളിൽ ഭക്ഷണത്തിൽ വൈറ്റമിൻ സി ധാരാളം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഡയറ്റിന്റെ ഭാഗമായി ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സാധിക്കും. ഈ ഭക്ഷണത്തിനൊപ്പം മാനസിക സമ്മർദ്ദം കുറഞ്ഞ ജീവിതരീതിയിൽ മുന്നോട്ട് പോവുക, ധാരാളം വെള്ളം കുടിക്കുക. അത്യാവശ്യം വ്യായാമം ചെയ്യുക. ആവശ്യത്തിന് ഉറങ്ങുക, നല്ല ചിന്തകളുമായി മുന്നോട്ട് പോയാൽ ഹാപ്പിയായി ജീവിക്കാൻ സാധിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ജീവിതത്തിൽ പ്രവർത്തികമാക്കാൻ ശ്രമിക്കാറുണ്ടെന്നും ലക്ഷ്മി നായർ വിഡിയോയിൽ പറയുന്നു.

English Summary : 8 Food for Healthy Skin and Hair Video Tips by Lekshmi Nair Vlogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA